കൊച്ചി: എഡിജിപി -ആർഎസ്എസുമായി കൂടിക്കാഴ്ച നടന്നത് അഞ്ച് മിനുട്ട് മാത്രമാണെന്ന് റിപ്പോർട്ട്. എം.ആർ അജിത് കുമാറിന്റെ മൊഴി ഡിജിപി എടുത്തത് എട്ട് മണിക്കൂറുകൊണ്ട്. പി.വി അൻവറിന്റെ ആരോപണങ്ങൾക്ക് പിന്നിൽ വലിയ ഗൂഢാലോചന ആണെന്നാണ് എഡിജിപി എം ആർ അജിത് കുമാറിന്റെ മൊഴി. ഗൂഢാലോചനയിൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കും, കള്ളക്കടത്ത് സംഘത്തിനും പങ്കുണ്ടെന്ന് അദ്ദേഹം മൊഴി നൽകി. മുഖ്യമന്ത്രിക്കെതിരായ ഗൂഢാലോചനയാണ് നടക്കുന്നതെന്നും എം ആർ അജിത് കുമാറിന്റെ മൊഴിയിൽ ഉണ്ടെന്ന് ട്വൻ്റിഫോർ ന്യൂസ് റിപ്പോർട്ട് ചെയ്തു.
അൻവറുമായി ഒരു പ്രശ്നവും നേരിട്ട് ഇല്ലാത്ത തന്നെ വേട്ടയാടാൻ കാരണം ഗൂഢാലോചനയാണ്. ആർഎസ്എസ് നേതാക്കളെ കണ്ടത് 5 മിനുട്ട് മാത്രമാണ്. പരിചയപ്പെടൽ മാത്രമാണ് നടന്നത്. എല്ലാ പാർട്ടി, സംഘടന നേതാക്കളെയും അവസരം കിട്ടുമ്പോൾ പരിചയപ്പെടുക പതിവാണ്. രാം മാധവിനെ കണ്ടത് തരുവനന്തപുരം ലീല ഹോട്ടലിൽ നടന്ന ഇന്ത്യ ടുഡേ കോൺക്ലെവിലാണ്. ഒപ്പം ഉണ്ടായത് റാവിസ് വൈസ് പ്രസിഡന്റ് ആശിഷ് ആണെന്നും എഡിജിപി മൊഴി നൽകി.
ദത്താത്രേയ ഹൊസബലെയെ കണ്ടത് തൃശൂരിൽ സുഹൃത്ത് ജയകുമാറിനൊപ്പമാണ്. ഇവരെ കാണാൻ അവസരം ഉണ്ടായപ്പോൾ താൻ തനിച്ചാണ് കണ്ടത്. കൂടികാഴ്ച പരിചയപെടൽ മാത്രമാണെന്നും മുൻ എസ് പി ഉണ്ണിരാജനും ഉണ്ടായെന്നും മൊഴിയിൽ പറയുന്നു. എല്ലാ സംഘടനാ നേതാക്കളെയും പരിചയപെടും. ഇത് ലോ & ഓർഡർ പ്രവർത്തനത്തിന് ഗുണം ചെയ്യാറുണ്ട്. കൂടികാഴ്ച ഇപ്പോൾ വിവാദമാക്കിയത് ഗൂഢാലോചനയുടെ ഭാഗമാണ്. ദേശീയ നേതാക്കളെ അവസരം കിട്ടുമ്പോഴൊക്കെ പരിചയപെടും. രാഹുൽ ഗാന്ധിയെ പരിചയപെട്ടിട്ടുണ്ട്. തനിക്കെതിരെ ഏത് അന്വേഷണവും നടത്താമെന്നും അദ്ദേഹം മോഴയിൽ പറയുന്നു.
ADGP MR Ajith Kumar’s statement in RSS secret meeting
ADGP Ajith Kumar p v anvar
Leave a Comment