ആരാണ് ഹസൻ നസ്റല്ല…? ഹിസ്ബുല്ലയെ ഇന്ന് കാണുന്ന രാഷ്ട്രീയ, സൈനിക സംഘടനയാക്കി മാറ്റിയ ആൾ…, ലെബനീസ് സൈന്യത്തേക്കാൾ വലിയ സൈനിക ശക്തിയായി ഹിസ്ബുല്ലയെ വളർത്തി…!! ഹിസ്ബുല്ലയുടെ മേധാവി ഹസൻ നസ്റല്ലയെ വധിച്ചെന്ന് ഇസ്രായേൽ സൈന്യം…!!!

ബെയ്റൂട്ട്: ലബനനിലെ സായുധ സംഘമായ ഹിസ്ബുല്ലയുടെ മേധാവി ഹസൻ നസ്റല്ലയെ വധിച്ചതായി ഇസ്രയേൽ സൈന്യം. കഴിഞ്ഞ ദിവസം ഹിസ്ബുല്ല ആസ്ഥാനത്ത് നടത്തിയ വ്യോമാക്രമണത്തിലാണ് ഹസൻ നസ്റല്ല കൊല്ലപ്പെട്ടതെന്ന് സൈന്യം അവകാശപ്പെട്ടതായി അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഹിസ്ബുല്ല ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.

ഹസൻ നസ്റല്ലയെ ലക്ഷ്യമിട്ടു തെക്കൻ ബെയ്റൂട്ടിലെ ദഹിയയിൽ ഇന്നലെ ഇസ്രയേൽ കനത്ത മിസൈൽ ആക്രമണം നടത്തിയിരുന്നു. വൻസ്ഫോടനങ്ങളോടെ 4 കെട്ടിടസമുച്ചയങ്ങൾ തകർന്നടിഞ്ഞു. ഹിസ്ബുല്ലയുടെ സെൻട്രൽ കമാൻഡ് ആസ്ഥാനം ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്ന് ഇസ്രയേൽ സൈന്യം വ്യക്തമാക്കി. ഒരു മരണം അധികൃതർ സ്ഥിരീകരിച്ചു. 50 പേർക്കു പരുക്കേറ്റു.

സ്ഫോടനത്തിന്റെ ആഘാതത്തിൽ 24 കിലോമീറ്റർ അകലെയുള്ള കെട്ടിടങ്ങളും കുലുങ്ങി. കഴിഞ്ഞ വെള്ളിയാഴ്ച, ഹിസ്ബുല്ലയുടെ മുതിർന്ന നേതാവ് ഇബ്രാഹിം ആക്വിൽ കൊല്ലപ്പെട്ടത് ദഹിയയിൽ ഇസ്രയേൽ നടത്തിയ സമാനമായ ആക്രമണത്തിലാണ്.

ആരാണ് ഹസൻ നസ്റല്ല?

വർഷങ്ങളായി ഇസ്രയേലിന്റെ നോട്ടപ്പുള്ളി. ലബനൻ കേന്ദ്രമാക്കി ഇസ്രയേലിനെതിരെ വർഷങ്ങളായി പോരാട്ടം നടത്തുന്നയാൾ. മധ്യപൂർവദേശത്ത് വലിയ സ്വാധീനമുള്ള നേതാവാണ് നസ്റല്ല. ഇസ്രയേലിനോട് പോരാടാൻ ഇറാനിൽനിന്ന് റോക്കറ്റുകളും മിസൈലുകളും ഹിസ്ബുല്ലയ്ക്കു ലഭിക്കുന്നുണ്ട്. ഇറാനുമായി അടുത്ത ബന്ധമുള്ള നസ്റല്ലയാണ് ഹിസ്ബുല്ലയെ ഇന്ന് കാണുന്ന തരത്തിൽ രാഷ്ട്രീയ, സൈനിക സംഘടനയാക്കി മാറ്റിയത്. ഇസ്രയേലിന്റെ വധഭീഷണിയുള്ളതിനാൽ പൊതു ചടങ്ങുകളിൽ വർഷങ്ങളായി പങ്കെടുക്കാറില്ല.

പലസ്തീൻ സായുധ സംഘടനയായ ഹമാസ്, ഇറാഖിലെയും യെമനനിലെയും സായുധ ഗ്രൂപ്പുകൾ എന്നിവയുമായി അടുത്ത ബന്ധം പുലർത്തുന്ന നേതാവാണ്. ലെബനീസ് രാഷ്ട്രീയത്തിലെ നിർണായക ശക്തിയായ നസ്റല്ലയാണ് ലെബനീസ് സൈന്യത്തേക്കാൾ വലിയ സൈനിക ശക്തിയായി ഹിസ്ബുല്ലയെ വളർത്തിയെടുത്തത്. 1960ൽ ബെയ്റൂട്ടിലാണ് ജനനം. ഒൻപത് മക്കളിൽ മൂത്തവന്‍.

1975ൽ ഷിയ ഗ്രൂപ്പുകളുടെ അമൽ മൂവ്മെന്റിന്റെ ഭാഗമായി. മതപഠനത്തിനുശേഷം ലബനനിൽ തിരിച്ചെത്തി വീണ്ടും അമൽ മൂവ്മെന്റിന്റെ ഭാഗമായി. 1982ൽ ഇസ്രയേൽ ലബനനെ ആക്രമിച്ചപ്പോൾ ഗ്രൂപ്പിൽനിന്നും വിട്ടുപോയി. ഇറാന്റെ പിന്തുണയോടെ പിന്നീട് ഹിസ്ബുല്ല സംഘടന ഉദയം ചെയ്തപ്പോൾ ഇതിന്റെ ഭാഗമായി. ഹിസ്ബുല്ലയുടെ നേതൃനിരയിലേക്ക് ഉയർന്നു. ഹിസ്ബുല്ല മേധാവി അബ്ബാസ് അൽ മുസാവി ഇസ്രയേലിന്റെ ഹെലികോപ്റ്റർ ആക്രമണത്തിൽ കൊല്ലപ്പെട്ടപ്പോൾ 32–ാം വയസിൽ ഹിസ്ബുല്ലയുടെ പ്രധാന നേതാവായി.

ഇസ്രയേലിനെതിരെ നസ്റല്ലയുടെ ആദ്യത്തെ തിരിച്ചടി ഈ സംഭവത്തിലായിരുന്നു. വടക്കൻ ഇസ്രയേലിൽ ഹിസ്ബുല്ല റോക്കറ്റ് ആക്രമണം നടത്തി. കാർബോംബ് ആക്രമണത്തിൽ തുർക്കിയിലെ ഇസ്രയേൽ എംബസിയിലെ ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു. അർജന്റീനയിലെ ഇസ്രയേൽ എംബസിയിലെ മനുഷ്യബോംബ് സ്ഫോടനത്തിൽ 29പേരാണ് കൊല്ലപ്പെട്ടത്. ഹിസ്ബുല്ലയുമായുള്ള ചെറു യുദ്ധത്തിൽ തെക്കൻ ലെബനനിൽനിന്ന് ഇസ്രയേലിന് പിൻമാറേണ്ടി വന്നു. ഇസ്രയേലിന്റെ തിരിച്ചടിയിൽ നസ്റല്ലയുടെ ഇളയ മകൻ കൊല്ലപ്പെട്ടു. ലെബനന്റെ പഴയ അതിർത്തികൾ പുനഃസ്ഥാപിക്കുമെന്ന് നസ്റല്ല പ്രഖ്യാപിച്ചു. 2006 ൽ ഹിസ്ബുല്ല ഇസ്രയേൽ അതിർത്തി കടന്ന് ആക്രമണം നടത്തി. 8 ഇസ്രയേൽ സൈനികർ കൊല്ലപ്പെട്ടു. സംഘർഷം യുദ്ധമായി വളർന്നു.

ഒരു കാരണവശാലും ആർഎസ്എസ് ബന്ധം പാടില്ല… ഒരുവട്ടമല്ല, രണ്ടുവട്ടം കണ്ടു… എന്തിനാണെന്ന് ആർക്കും അറിയില്ല..!!! അജിത് കുമാറിനെ സ്ഥാനത്തുനിന്നും മാറ്റിയേ തീരൂ… സിപിഐ

ബാല.., ആ കുഞ്ഞു മനസ്സിനെ നിങ്ങളെത്ര വലിയ ട്രോമയിലേക്കാണ് തള്ളി വിടുന്നത്..? ചന്ദന സദാശിവ എന്നൊരു പാവം പെണ്‍കുട്ടിയെ വിവാഹം ചെയ്ത് അവളെ നോവിച്ച്, ഡിവോഴ്‌സ് ചെയ്തു..!!! അമൃതയെ പിരിഞ്ഞ ശേഷം മൂന്നാം വിവാഹം കഴിച്ച എലിസബത്ത് എവിടെ? രക്ഷപെട്ടോടിയില്ലേ?” നടൻ ബാലയ്ക്ക് എതിരേ ഗുരുതര ആരോപണങ്ങൾ…

34 ദിവസത്തെ യുദ്ധത്തിൽ 1125 ലെബനൻകാരും 119 ഇസ്രയേൽ സൈനികരും കൊല്ലപ്പെട്ടു. നസ്റല്ലയുടെ വീട് ഇസ്രയേൽ യുദ്ധ വിമാനങ്ങൾ ലക്ഷ്യമിട്ടെങ്കിലും രക്ഷപ്പെട്ടു. 2009ൽ ഹിസ്ബുല്ലയുടെ രാഷ്ട്രീയ കാഴ്ച്ചപ്പാട് വ്യക്തമാക്കി നസ്റല്ല മാനിഫെസ്റ്റോ പുറത്തിറക്കി. നാലു വർഷത്തിനുശേഷം സംഘടന പുതിയ മേഖലകളിലേക്ക് കടന്നു. ഇറാന് പിന്തുണയുമായി സിറിയയിലേക്ക് പോരാളികളെ അയച്ചു. സിറിയയിലേക്ക് യുദ്ധത്തിന് പോരാളികളെ അയച്ചതിനെ എതിർത്ത് ലെബനനിലെ സുന്നി നേതാക്കൾ രംഗത്തുവന്നിരുന്നു. 2023 ഒക്ടോബർ എട്ടിന് ഹമാസ് ഇസ്രയേലിൽ ആക്രമണം നടത്തിയതോടെ പിന്തുണയുമായി ഹിസ്ബുല്ലയെത്തി. ഇതോടെയാണ് സംഘടനയെ വീണ്ടും ഇസ്രയേൽ ലക്ഷ്യമിട്ടത് .

ഹിസ്ബുല്ലയെ ലക്ഷ്യമിട്ട് ലബനനിൽ ഇസ്രയേൽ പേജർ, വോക്കിടോക്കി സ്ഫോടനങ്ങൾ നടത്തി. നിരവധിപേർ മരിച്ചു. ആക്രമണം ഞെട്ടിച്ചതായും തിരച്ചടിക്കുമെന്നും നസ്റല്ല വ്യക്തമാക്കിയിരുന്നു. പേജർ, വോക്കിടോക്കി സ്ഫോടനങ്ങൾക്കു പിന്നാലെ ലബനനിൽ ഇസ്രയേൽ കനത്ത ആക്രമണം നടത്തി. ഒറ്റദിവസം തെക്കൻ ലബനനിൽ അഞ്ഞൂറിലേറെ പേർ കൊല്ലപ്പെട്ടു. ഹിസ്ബുല്ല മേധാവി ഹസൻ നസ്റല്ലയെ ലക്ഷ്യമിട്ടു തെക്കൻ ബെയ്റൂട്ടിലെ ദഹിയയിൽ ഇസ്രയേൽ കനത്ത മിസൈൽ ആക്രമണം നടത്തി. വൻസ്ഫോടനങ്ങളോടെ 4 കെട്ടിടസമുച്ചയങ്ങൾ തകർന്നടിഞ്ഞു. ഹിസ്ബുല്ലയുടെ സെൻട്രൽ കമാൻഡ് ആസ്ഥാനം ലക്ഷ്യമിട്ടായിരുന്നു ആക്രമണം.

Hezbollah Chief Hassan Nasrallah Killed In Strikes On Beirut: Israel Army World News Hezbollah israel Israel Palestine Conflict Lebanon

pathram desk 1:
Leave a Comment