സിദ്ദിഖിന് പരിശോധനാ വിവരങ്ങൾ മുൻകൂട്ടി ലഭിക്കുന്നു..? കൊച്ചി അരിച്ചു പെറുക്കിയിട്ടും കണ്ടെത്താനാവാതെ പൊലീസ്..!! സംരക്ഷിച്ചാൽ അവർക്കെതിരെ കേസെടുക്കാനും നിർദ്ദേശം…

കൊച്ചി: നടൻ സിദ്ദിഖിനെ കണ്ടെത്താനാവാതെ പൊലീസ് ഇരുട്ടിൽ തപ്പുന്നു. ഒരു പകലും രാത്രിയും തിരച്ചിൽ നടത്തിയിട്ടും സിദ്ദിഖിനെ പൊലീസിന് കണ്ടെത്താനായില്ല. ഇന്നലെ രാത്രി കൊച്ചിയിലെ ചില ഹോട്ടലുകളിലും സിദ്ദിഖിന്റെ സുഹൃത്തുക്കളുടെ വീടുകളിലും പൊലീസ് പരിശോധന നടത്തി. യുവ നടിയെ പീഡിപ്പിച്ച കേസിൽ സിദ്ദിഖിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്നലെ തള്ളിയതോടെയാണ് അറസ്റ്റിനുള്ള നീക്കം പൊലീസ് ആരംഭിച്ചത്. ഇന്നലെ സിദ്ദിഖ് ഒളിവിൽ താമസിക്കുന്ന ഹോട്ടൽ കണ്ടെത്തിയെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ പിടികൂടാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. പൊലീസിൻ്റെ പരിശോധനയെ കുറിച്ച് സിദ്ദിഖിന് വിവരങ്ങൾ ലഭിക്കുന്നുണ്ടോ എന്നും സംശയമുണ്ട്.

അതേസമയം നേരത്തെ മുൻകൂർ ജാമ്യത്തിനായി സുപ്രീം കോടതിയെ സമീപിച്ചിട്ട് കാര്യമില്ലെന്ന് നിയമോപദേശം ലഭിച്ചെങ്കിലും അറസ്റ്റിലാകാതിരിക്കാനുള്ള അവസാന വഴിയെന്ന നിലയിൽ സുപ്രീംകോടതിയിൽ മുൻകൂർ ജാമ്യത്തിനായി സിദ്ദിഖ് ശ്രമിക്കുന്നു എന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ. അതുകൊണ്ട് ഇന്ന് തന്നെ മുൻകൂർ ജാമ്യാപേക്ഷ നൽകിയേക്കും. മുൻകൂർ ജാമ്യത്തിനായി അഭിഭാഷകരുമായി ബന്ധുക്കൾ ചർച്ച നടത്തുന്നുണ്ട്. സുപ്രീംകോടതി വിധി വന്നശേഷം കീഴടങ്ങുന്നതിൽ തീരുമാനമെടുക്കാമെന്നാണ് നടന്റെ ഇപ്പോഴത്തെ നിലപാട് എന്നാണ് അറിയാൻ കഴിയുന്നത്.

‘പണി’ ചോദിച്ചുവാങ്ങി സിദ്ദിഖ്…!! പരാതിക്കാരിക്ക് വിശ്വാസ്യതയില്ലെന്നും പലർക്കെതിരെയും ആരോപണങ്ങൾ ഉന്നയിക്കുന്ന ആളാണെന്നും പറഞ്ഞു.., നടിയെ നിരന്തരം ആക്രമിക്കുന്ന നടൻ്റെ സമീപനം തിരിച്ചടിയായി… സിദ്ദിഖിന്റെ ലൈംഗികശേഷി പരിശോധിണമെന്നും കോടതി…

പിടിവിട്ട് പൊന്ന് വില..!!! പുതിയ റെക്കോഡ് വിലയിൽ.., ഇന്ന് കൂടിയത് 480 രൂപ..!! ഒരു പവൻ വാങ്ങാൻ 61,150 രൂപയെങ്കിലും കൊടുക്കണം

അതേസമയം തിരുവനന്തപുരത്തു നിന്നുള്ള അന്വേഷണസംഘം സിദ്ദിഖിന് കണ്ടെത്താൻ കൊച്ചിയിൽ പരിശോധന തുടരുകയാണ്. കൊച്ചിയിലും ആലുവയിലും പ്രത്യേക ടീമുകളും അന്വേഷണം നടത്തുന്നുണ്ട്. സിദ്ദിഖിനെ ആരെങ്കിലും സംരക്ഷിച്ചാൽ അവർക്കെതിരെ കേസെടുക്കാനുള്ള നിർദേശവുമുണ്ട്. ബലാൽസംഗ കേസെടുത്ത ഓഗസ്റ്റ് 28നു തന്നെ സിദ്ദിഖിന്റെ നീക്കങ്ങൾ പൊലീസ് നീരീക്ഷിച്ചു തുടങ്ങിയിരുന്നു. മൂന്നാഴ്ച മുൻപ് എല്ലാ വിമാനത്താവളങ്ങളിലേക്കും തിരച്ചിൽ നോട്ടിസ് നൽകി. എന്നാൽ, മുൻകൂർ ജാമ്യാപേക്ഷ പരിഗണിച്ച ഇന്നലെ രാവിലെ മുതൽ നടനെക്കുറിച്ച് വിവരമില്ലായിരുന്നു. നടൻ എത്താനിടയുള്ള വിവിധ സ്ഥലങ്ങളിൽ പരിശോധന നടത്തിയെങ്കിലും സൂചനകളൊന്നും ലഭിച്ചില്ല. പരിശോധനയുടെ വിവരങ്ങൾ ചോരുന്നുണ്ടോയെന്ന് അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്.

വർഷങ്ങളായി പൂരത്തിന് ഒരുക്കുന്ന ക്രമീകരണങ്ങളിൽ എഡിജിപി മാറ്റം വരുത്തി..!!! ഇതിനായി പൂരത്തിന് 3 ദിവസം മുൻപ് ഉന്നതപൊലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു… ‘മുകളിൽനിന്നുള്ള ഉത്തരവ്’ എന്ന പേരിൽ പൊലീസ് നടപ്പാക്കി

യുവ നടിയുടെ പരാതിയിൽ ബലാൽസംഗം (ഐപിസി 376), ഭീഷണിപ്പെടുത്തൽ (506) എന്നീ വകുപ്പുകൾ പ്രകാരമാണു മ്യൂസിയം പൊലീസ് കേസെടുത്തത്. 2016 ജനുവരിയിലാണ് തിരുവനന്തപുരത്തെ ഹോട്ടലിൽ പീഡനത്തിനിരയായതെന്നു നടി പൊലീസിനോടു വെളിപ്പെടുത്തിയത്. സിദ്ദിഖ് അഭിനയിച്ച ‘സുഖമായിരിക്കട്ടെ’ എന്ന സിനിമയുടെ പ്രിവ്യു തിരുവനന്തപുരത്തെ തിയറ്ററിൽ പ്രദർശിപ്പിച്ചപ്പോഴാണ് അദ്ദേഹത്തെ കണ്ടതെന്നായിരുന്നു മൊഴി.

pathram desk 1:
Leave a Comment