കൊല്ലം: ശാസ്താംകോട്ടയിൽ സ്കൂട്ടർ ഇടിച്ചുവീഴ്ത്തി ശേഷം യാത്രക്കാരിയെ കാർ കയറ്റിയിറക്കി കൊലപ്പെടുത്തിയ കേസിൽ യുവ വനിതാ ഡോക്ടർ അറസ്റ്റിലായി. കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടർ തിരുവനന്തപുരം നെയ്യാറ്റിൻകര സ്വദേശി ശ്രീക്കുട്ടിയെയാണു (27) നരഹത്യാക്കുറ്റം ചുമത്തി ശാസ്താംകോട്ട പൊലീസ് അറസ്റ്റ് ചെയ്തത്. കേസിലെ രണ്ടാം പ്രതിയാണിവർ. മൈനാഗപ്പള്ളി ആനൂർക്കാവിൽ സ്കൂട്ടർ യാത്രക്കാരിയായ പഞ്ഞിപ്പുല്ലുവിള കുഞ്ഞുമോൾ (45) ആണ് ദാരുണമായി ഇന്നലെ വൈകിട്ട് കൊല്ലപ്പെട്ടത്. സ്കൂട്ടർ ഓടിച്ചിരുന്ന ബന്ധു ഫൗസിയയും പരുക്കേറ്റ് ചികിത്സയിലാണ്. ശ്രീക്കുട്ടിയെ പിന്നീട് സ്വകാര്യ ആശുപത്രിയിൽനിന്നു പിരിച്ചുവിട്ടു.
അപകടത്തിനു കാരണമായ കാർ ഓടിച്ചിരുന്ന കരുനാഗപ്പള്ളി വെളുത്തമണൽ ഇടക്കുളങ്ങര പുന്തല തെക്കേതിൽ മുഹമ്മജ് അജ്മലിനെ (29) ശൂരനാട് പതാരത്തെ ബന്ധുവീട്ടിൽ നിന്നും പുലർച്ചെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മനഃപൂർവമായ നരഹത്യ ഉൾപ്പെടെ ഗുരുതരമായ വകുപ്പുകളാണ് അജ്മലിനെതിരെ ചുമത്തിയത്. അജ്മൽ ചന്ദനക്കടത്ത് അടക്കം അഞ്ച് കേസിൽ പ്രതിയാണെന്ന് കൊല്ലം റൂറല്‍ എസ്പി കെ.എം.സാബു മാത്യു പറഞ്ഞു. അപകടം നടന്നപ്പോൾ കാർ ഓടിച്ചു പോകാൻ ശ്രീക്കുട്ടി നിർബന്ധിച്ചതായുള്ള പ്രദേശവാസികളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ആദ്യം പ്രേരണാകുറ്റം ചുമത്തിയാണ് കേസെടുത്തതെന്നു പൊലീസ് പറഞ്ഞു.
30 കോടി രൂപ വില.., പൃഥ്വിരാജ് മുംബൈ ബാന്ദ്രാ പാലി ഹിൽസിൽ രണ്ടാമത്തെ ആഡംബര ഫ്ലാറ്റ് സ്വന്തമാക്കി..!!! 1.84 കോടി രൂപ നികുതി…, അയൽക്കാരായി രൺവീർ സിങ്, അക്ഷയ് കുമാർ, കെ.എൽ.രാഹുൽ…
വിവാഹമോചിതയായ ഡോ. ശ്രീക്കുട്ടിയുടെ വാടകവീട് കേന്ദ്രീകരിച്ച് സ്ഥിരം മദ്യസൽക്കാരം..!! കരുനാഗപ്പള്ളിയിലെ ആശുപത്രിയിൽ ജോലിക്കെത്തിയത് അടുത്തിടെ…!!
അജ്മലും ശ്രീക്കുട്ടിയും മദ്യപിച്ചിരുന്നെന്നു വൈദ്യപരിശോധനയിൽ തെളിഞ്ഞതായി പൊലീസ് പറഞ്ഞു. അപകടമുണ്ടാകുന്നതിന് മണിക്കൂറുകൾക്ക് മുൻപ്, ഒരു സുഹൃത്തിന്റെ വീട്ടിൽ വച്ചു മദ്യപിച്ച അജ്മലും ശ്രീക്കുട്ടിയും അവിടെനിന്നു മടങ്ങുമ്പോഴായിരുന്നു അപകടം. മറ്റൊരു സുഹൃത്തും ഇവർക്കൊപ്പമുണ്ടായിരുന്നു. അപകടത്തിനു തൊട്ടുമുൻപ് ഇയാൾ കാറിൽനിന്ന് ഇറങ്ങിയിരുന്നു. മൈനാഗപ്പള്ളി ആനൂർകാവിൽ വളവു തിരിഞ്ഞു വന്ന കാർ സ്കൂട്ടർ യാത്രികരായ സഹോദരിമാരെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.
നാട്ടുകാർ ഓടിക്കൂടുന്നത് കണ്ട്, റോഡിൽ വീണ കുഞ്ഞുമോളുടെ ശരീരത്തിലൂടെ കാർ കയറ്റിയിറക്കി അജ്മലും ശ്രീക്കുട്ടിയും രക്ഷപ്പെട്ടു. മുന്നോട്ടുപോയ കാർ മറ്റൊരു വാഹനത്തെ ഇടിക്കാൻ ശ്രമിച്ചു. വെട്ടിച്ച് മാറ്റിയപ്പോൾ മതിലിലും മറ്റു രണ്ടു വാഹനങ്ങളിലും ഇടിച്ചു. കരുനാഗപ്പള്ളിയിൽ വച്ച് പോസ്റ്റിലിടിച്ച് വാഹനം നിന്നതോടെ അജ്മലും ശ്രീക്കുട്ടിയും പുറത്തിറങ്ങിയോടി. അജ്മൽ മതിൽ ചാടിക്കടന്ന് രക്ഷപ്പെട്ടു. ശ്രീക്കുട്ടി സമീപത്തെ വീട്ടിലേക്ക് ഓടിക്കയറിയെങ്കിലും നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപിക്കുകയായിരുന്നു. ഒളിവിൽ പോയ അജ്മലിനെ കൊല്ലം പതാരത്തുനിന്നാണ് പിടികൂടിയത്.
Sreekutty Removed from Hospital Amidst case registered
Kerala News Kollam News Crime News
Leave a Comment