“മിന്നും താരങ്ങള്‍”, ബിജു മേനോനും മേതിൽ ദേവികയും മുഖ്യ വേഷങ്ങളിലെത്തുന്ന “കഥ ഇന്നുവരെ”യിലെ ആദ്യ ഗാനം പുറത്ത്; ചിത്രം സെപ്റ്റംബർ 20ന് തീയേറ്ററുകളിലേക്ക്

കൊച്ചി: മേപ്പടിയാൻ എന്ന ചിത്രത്തിന് ശേഷം ബിജു മേനോനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ വിഷ്‌ണു മോഹൻ എഴുതി സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമായ “കഥ ഇന്നുവരെ”യിലെ ആദ്യ ഗാനം പുറത്തിറങ്ങി. ‘മിന്നും താരങ്ങള്‍’ എന്നു തുടങ്ങുന്ന ഗാനം പുറത്തിറങ്ങിയത് സരിഗമ മലയാളം യൂട്യൂബ് ചാനലിലൂടെയാണ്. അശ്വിൻ ആര്യന്റെ സംഗീതത്തിൽ കപിൽ കപിലനും നിത്യ മാമനും ചേർന്ന് ആലപിച്ച ഗാനത്തിന്റെ രചന അജീഷ് ദാസനാണ് നിര്‍വഹിച്ചിരിക്കുന്നത്. ശ്രോതാക്കള്‍ക്ക് ഏറെ ഇഷ്ടപ്പെടും വിധത്തിലുള്ള ഒരു ഗാനമാണ് സംഗീതസംവിധായകന്‍ ഒരുക്കിയിരിക്കുന്നത് എന്നാണ് സമൂഹമാധ്യമങ്ങളിലെ കമന്റുകള്‍ സൂചിപ്പിക്കുന്നത്.

പ്രശസ്‌ത നർത്തകിയായ മേതിൽ ദേവികയാണ് ചിത്രത്തില്‍ ബിജു മേനോന്റെ നായികയായി എത്തുന്നത്. ആദ്യമായിട്ടാണ് മേതിൽ ദേവിക ഒരു സിനിമയിൽ അഭിനയിക്കുന്നത്. കേരളത്തിൽ ഐക്കൺ സിനിമാസ് വിതരണം ചെയ്യുന്ന ചിത്രം ഗൾഫിൽ വിതരണം ചെയ്യുന്നത് ഫാർസ് ഫിലിംസ് ആണ്. സെപ്റ്റംബര്‍ 20-നാണ് ചിത്രം തീയേറ്ററുകളിലെത്തുക.

നമ്മുക്കൊന്നും ഭാവന ചെയ്യാൻ പോലും പറ്റാത്ത ദാരിദ്ര്യവും കഷ്ടപ്പാടും പൊലീസ് മർദനവുമൊക്കെ അനുഭവിച്ച നേതാവാണ് പിണറായി..!! അത്തരം അനുഭവങ്ങൾ വിഎസിന് ഇല്ല..!! അന്ധമായിട്ടുള്ള ആരാധന ഉണ്ടാകുമ്പോഴാണ് പ്രശ്നം…; സിനിമ താരത്തെ ആരാധിക്കുന്നതു പോലെ പാർട്ടി നേതാവിനെ ആരാധിക്കാൻ സാധിക്കില്ല..!!! വൈറസാണ് നമ്മുടെ ശത്രു. ആ ശത്രുവിനെ പിണറായി തിരിച്ചറിഞ്ഞു…

പൊട്ടാത്ത വെറും നാടന്‍ തോക്കാണ് രാഹുൽ..!!! സ്വന്തം ജാതിയോ മതമോ അറിയാത്തയാൾ..; ജനിച്ചത് ക്രിസ്ത്യാനിയായോ മുസ്ലീമായോ എന്നുപോലും രാഹുലിന് അറിയില്ലെന്നും ബിജെപി എംഎൽഎ

നിഖില വിമൽ, ഹക്കീം ഷാജഹാൻ, അനുശ്രീ, അനു മോഹൻ, സിദ്ധിഖ്, രഞ്ജി പണിക്കർ, കോട്ടയം രമേശ്, കൃഷ്ണപ്രസാദ്, അപ്പുണ്ണി ശശി, കിഷോർ സത്യ, ജോർഡി പൂഞ്ഞാർ‌ തുടങ്ങിയ പ്രമുഖരും പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.. വിഷ്‌ണു മോഹൻ സ്റ്റോറീസിന്റെ ബാനറിൽ വിഷ്ണു മോഹനും, ഒപ്പം ജോമോൻ ടി ജോൺ, ഷമീർ മുഹമ്മദ്, ഹാരിസ് ദേശം, അനീഷ് പിബി, കൃഷ്ണമൂർത്തി എന്നിവരും ചേർന്നാണ് “കഥ ഇന്നുവരെ” നിർമിക്കുന്നത്.

ഛായാഗ്രഹണം – ജോമോൻ ടി ജോൺ, എഡിറ്റിങ് – ഷമീർ മുഹമ്മദ്, സംഗീതം – അശ്വിൻ ആര്യൻ, പ്രൊഡക്ഷൻ കൺട്രോളർ – റിന്നി ദിവാകർ, പ്രൊഡക്ഷൻ ഡിസൈനർ – സുഭാഷ് കരുൺ, കോസ്റ്റ്യൂംസ് – ഇർഷാദ് ചെറുകുന്ന്, മേക്കപ്പ് – സുധി സുരേന്ദ്രൻ, പ്രോജക്‌ട് ഡിസൈനർ- വിപിൻ കുമാർ, വി എഫ് എക്സ് – കോക്കനട്ട് ബഞ്ച്, സൗണ്ട് ഡിസൈൻ – ടോണി ബാബു, സ്റ്റിൽസ് – അമൽ ജെയിംസ്, ഡിസൈൻസ് – ഇല്യൂമിനാർട്ടിസ്റ്, പ്രൊമോഷൻസ് – 10ജി മീഡിയ, പി ആർ ഒ – എ എസ് ദിനേശ്, ആതിര ദിൽജിത്.

തീവ്രവാദബന്ധമുള്ള സ്വര്‍ണക്കടത്ത് മാഫിയകള്‍ക്കെതിരെ നടപടി എടുത്തതിനാലാണ് എനിക്കെതിരേ ആരോപണങ്ങൾ ഉയരുന്നതെന്ന് എഡിജിപി അജിത് കുമാര്‍..!! അന്‍വറിന് പിന്നില്‍ ബാഹ്യശക്തികൾ…!!! ഡിജിപിക്ക് മുന്നിൽ നാലുമണിക്കൂറോളം നീണ്ട മൊഴി നൽകി

pathram desk 1:
Related Post
Leave a Comment