സൂപ്പര്‍താരം ദര്‍ശനും സുഹൃത്തുക്കളും ചേര്‍ന്ന് സ്വകാര്യ ഭാഗങ്ങളിലടക്കം ഷോക്കടിപ്പിച്ചു; ശരീരത്തില്‍ 39 മുറിവുകള്‍, വിവസ്ത്രനായി കേണപേക്ഷിക്കുന്ന രേണുകസ്വാമി ഞെട്ടിപ്പിക്കുന്ന പീഡനവിവരം പുറത്ത്

ബെംഗളൂരു : കന്നഡ സൂപ്പര്‍താരം ദര്‍ശനും സുഹൃത്തുക്കളും ചേര്‍ന്ന് സുഹൃത്തുക്കളും ചേര്‍ന്ന് സ്വകാര്യ ഭാഗങ്ങളിലടക്കം ഷോക്കടിപ്പിച്ചുവെന്ന് ഞെട്ടിപ്പിരക്കുന്ന വിവരങ്ങള്‍ പുറത്ത്. രേണുകസ്വാമിയെന്ന യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്ന കേസില്‍ കര്‍ണാടക പൊലീസ് സമര്‍പ്പിച്ച കുറ്റപത്രത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍. രേണുകസ്വാമിയുടെ സ്വകാര്യ ഭാഗങ്ങളിലടക്കം പ്രതികള്‍ ഷോക്കടിപ്പിച്ചെന്നും ശരീരത്തില്‍ 39 മുറിവുകള്‍ കണ്ടെത്തിയതെന്നും കുറ്റപത്രത്തില്‍ പറയുന്നു. പ്രതികള്‍ പകര്‍ത്തിയ, വിവസ്ത്രനായി കേണപേക്ഷിക്കുന്ന രേണുകസ്വാമിയുടെ ചിത്രങ്ങളും കുറ്റപത്രത്തോടൊപ്പം സമര്‍പ്പിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസമാണ് കൊലപാതക കേസ് അന്വേഷിക്കുന്ന കര്‍ണാടക പൊലീസ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. കേസില്‍ ജയിലില്‍ കഴിയുന്ന ദര്‍ശന്റെയും നടി പവിത്ര ഗൗഡയുടെയും പങ്കിനെ കുറിച്ചും അവരുടെ മനുഷ്യത്വരഹിതമായ പീഡനത്തെ കുറിച്ചും വിശദമാക്കുന്നതാണ് 3991 പേജുകളുള്ള കുറ്റപത്രം.

നിവിന്‍ പോളിക്കെതിരെയുള്ള പീഡനാരോപണം ; ശക്തമായ തെളിവുമായ വിനീത് ശ്രീനിവാസന്‍ രംഗത്ത്

കൊല്ലപ്പെടുന്നതിനു മുന്‍പും ശേഷവും പ്രതികള്‍ രേണുകസ്വാമിയുടെ ചിത്രങ്ങള്‍ പകര്‍ത്തിയെന്നാണ് പൊലീസ് പറയുന്നത്. വിവസ്ത്രനായി കേണപേക്ഷിക്കുന്ന രേണുകസ്വാമിയുടെ ചിത്രവും മൃതദേഹത്തിന്റെ ചിത്രവുമാണ് പുറത്തുവന്നിരിക്കുന്നത്.

”ദര്‍ശനും സംഘവും മര്‍ദിച്ചതിനെ തുടര്‍ന്ന് രേണുകസ്വാമിയുടെ നെഞ്ചിലെ എല്ലുകള്‍ തകര്‍ന്നിരുന്നു. ശരീരത്തിലുടനീളം 39 മുറിവുകളുണ്ട്. തലയിലും ആഴത്തിലുള്ള മുറിവുണ്ട്.” കുറ്റപത്രത്തില്‍ പറയുന്നു. രേണുകസ്വാമിയുടെ സ്വകാര്യ ഭാഗങ്ങളില്‍ വൈദ്യുതാഘാതം ഏല്‍പിക്കാന്‍ ഇന്‍സുലേഷന്‍ പ്രതിരോധം അളക്കാന്‍ ഉപയോഗിക്കുന്ന മെഗ്ഗര്‍ മെഷിന്‍ എന്ന വൈദ്യുതി ഉപകരണമാണ് സംഘം ഉപയോഗിച്ചതെന്നും രേണുകസ്വാമി വെട്ടേറ്റ് കൊല്ലപ്പെടുന്നതിന് മുന്‍പ്, കേട്ടുകേള്‍വിയില്ലാത്തതും മനുഷ്യത്വരഹിതവുമായ പീഡനങ്ങള്‍ സഹിച്ചിട്ടുണ്ടെന്നും കുറ്റപത്രത്തിലുണ്ട്.

ഒടുവില്‍ മുകേഷിനെതിരെ നടപടി, ലൈംഗികാരോപണവുമായി ബന്ധപ്പെട്ട് കേസെടുത്ത സാഹചര്യത്തിലാണ് നടപടി

കൊലപാതകത്തിനു ശേഷം ദര്‍ശനും പവിത്ര ഗൗഡയും മറ്റ് പ്രതികളും ചേര്‍ന്ന് മൃതദേഹം സംസ്‌കരിച്ചെന്നും പണവും സ്വാധീനവും ഉപയോഗിച്ച് തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമിച്ചെന്നും കുറ്റപത്രത്തില്‍ പറയുന്നുണ്ട്. കുറ്റാരോപണത്തില്‍നിന്നു രക്ഷപ്പെടാന്‍ മറ്റു വ്യക്തികളെ കുടുക്കാനും ഇവര്‍ ശ്രമിച്ചു. ദര്‍ശനില്‍നിന്ന് പിടിച്ചെടുത്ത വസ്ത്രങ്ങളില്‍ രേണുകസ്വാമിയുടെ രക്തത്തിന്റെ അംശം പൊലീസ് കണ്ടെത്തിയിട്ടുണ്ട്. തട്ടിക്കൊണ്ടുപോകല്‍, തടങ്കലില്‍ വയ്ക്കല്‍, പീഡനം, കൊലപാതകം എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് പൊലീസ് ദര്‍ശനെതിരെ കേസെടുത്തിരിക്കുന്നത്.

കൊലപാതകത്തിന് ശേഷം ദര്‍ശന്‍ ”പിശാച്” എന്ന സിനിമയുടെ ചിത്രീകരണത്തിനായി മൈസൂരുവിലേക്ക് പോയിരുന്നു. തുടര്‍ന്ന് എസിപി ചന്ദന്‍ കുമാറിന്റെ നേതൃത്വത്തിലുള്ള ബെംഗളൂരു പൊലീസാണ് ഇയാളെ ഒരു ഹോട്ടലില്‍നിന്ന് അറസ്റ്റ് ചെയ്തത്. കുറ്റപത്രത്തില്‍ ഒന്നാം പ്രതിയായി നടി പവിത്രയെയും രണ്ടാം പ്രതിയായി ദര്‍ശനെയുമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇവരുള്‍പ്പെടെ 14 പ്രതികളാണ് കേസിലുള്ളത്.

അതിനിടെ, ദര്‍ശനെ രണ്ടാം പ്രതിയാക്കിയതോടെ, കോടതിയില്‍ ജാമ്യാപേക്ഷ നല്‍കാനൊരുങ്ങുകയാണ് ഇയാളുടെ അഭിഭാഷക സംഘം. എന്നാല്‍ ജയിലില്‍ ആഡംബര സൗകര്യങ്ങള്‍ ലഭിച്ചതുമായി ബന്ധപ്പെട്ട് പുതിയ മൂന്നു കേസുകളില്‍ കൂടി ദര്‍ശന്‍ പ്രതിയായതിനാല്‍ ജാമ്യം ലഭിക്കാന്‍ സാധ്യതയില്ലെന്നാണ് പൊലീസ് വൃത്തങ്ങള്‍ പറയുന്നത്.

pathram desk 1:
Related Post
Leave a Comment