അൻവറിനെ പൂട്ടാനുള്ള മരുന്ന് മുഖ്യമന്ത്രിയുടെ കൈയിൽ ഉണ്ട്…!! രണ്ടുപേരെയും പൂട്ടാനുള്ള മരുന്ന് ശശിയുടെ അടുത്തുണ്ട്…!!! കഥാന്ത്യത്തിൽ ജനങ്ങളെല്ലാം ശശിയാകുമെന്ന് കെ.എം. ഷാജി

കൊച്ചി: പി. വി അൻവർ എംഎൽഎ നടത്തിയ ആരോപണങ്ങളിൽ പ്രതികരണവുമായി മുസ്ലിം ലീ​ഗ് നേതാവ് കെ എം ഷാജി. ഗുരുതരമായ പ്രശ്നങ്ങളാണ് അൻവർ ഉന്നയിച്ചത്. പി വി അൻവറിന് വിശ്വാസ്യതയില്ലെങ്കിലും അദ്ദേഹം ഇപ്പോൾ പറഞ്ഞ കാര്യങ്ങളെ ​ഗൗരവമായി തന്നെ കണക്കാക്കേണ്ടതുണ്ട്. അൻവറിനെ പൂട്ടാനുള്ള മരുന്ന് മുഖ്യമന്ത്രിയുടെ കൈയിൽ ഉണ്ട്. മുഖ്യമന്ത്രിയെയും അൻവറിനെയും പൂട്ടാനുള്ള മരുന്ന് ശശിയുടെ അടുത്തുണ്ട്. കഥാന്ത്യത്തിൽ ജനങ്ങൾ എല്ലാം ശശിയാകും. കോൺഗ്രസിനൊപ്പം ലീഗും ശക്തമായ സമരത്തിനിറങ്ങും.

കഴിഞ്ഞയാഴ്ച വരെ എസ്പി ഓഫീസിന് മുമ്പിൽ കുത്തിയിരുന്നയാൾ പരാതി നൽകി മുഖ്യമന്ത്രിയെ കണ്ടതോടെ മാധ്യമങ്ങളോടാണ് ദേഷ്യപ്പെടുന്നത്. എസ്എഫ്ഐഒ മുഖ്യമന്ത്രിയുടെ മകൾക്കെതിരായ റിപ്പോർട്ട് സമർപ്പിക്കേണ്ട സമയം അതിക്രമിച്ചെന്നും കെ എം ഷാജി പറഞ്ഞു.

സമരമൊഴിഞ്ഞു പ്രതിപക്ഷത്തിന് എവിടെയാണ് സമയം. അത് പോലെ ഒന്നിന് പുറകെ ഒന്നായി വിഷയങ്ങൾ വരുന്നുണ്ട്. ഈ വിവാദങ്ങൾക്കിടയിൽ വയനാട് ദുരന്തം മറക്കരുതെന്നും കെ.എം.ഷാജി ആവശ്യപ്പെട്ടു.

പരിമിതി മാത്രമുള്ള യൂത്ത്‌ ലീഗിന് വെള്ളം കലക്കാൻ ഇരിക്കട്ടേ… !! അൻവറിന് കളിത്തോക്ക് അയച്ചുകൊടുത്ത് യൂത്ത് ലീഗ്..!! ഒരു കൊട്ട ചെറുനാരങ്ങ തിരിച്ചയച്ച് അൻവർ…!!

കോടിയേരി ബാലകൃഷ്ണന്റെ അഭാവം ഇപ്പോഴാണ് മനസ്സിലാകുന്നത്..!! ഈ വിധം പാർട്ടി തകരില്ലായിരുന്നു..!! പൊലീസിനെ കെട്ടഴിച്ചുവിട്ടു..!! പ്രവർത്തകരോടുള്ള പൊലീസിന്റെ പെരുമാറ്റം ചോദ്യം ചെയ്യപ്പെടുന്നു.. സിപിഎം ബ്രാഞ്ച് – ലോക്കൽ സമ്മേളനങ്ങളിൽ പൊതിച്ചോർ മതി

27 ദിവസംമുൻപ് പ്രസവിച്ച യുവതിയെ കയറ് കൊണ്ട് കൈയും കാലും കെട്ടിയിട്ടു.. കുഞ്ഞിന് മുലപ്പാൽ നൽകിയില്ലെന്ന് ആരോപിച്ച് ഭർതൃവീട്ടുകാർ ക്രൂരമായി മർദ്ദിച്ചു…!! പരാതി നൽകിയിട്ടും പോലീസ് കേസെടുത്തില്ല

pathram desk 1:
Related Post
Leave a Comment