കോടിയേരി ബാലകൃഷ്ണന്റെ അഭാവം ഇപ്പോഴാണ് മനസ്സിലാകുന്നത്..!! ഈ വിധം പാർട്ടി തകരില്ലായിരുന്നു..!! പൊലീസിനെ കെട്ടഴിച്ചുവിട്ടു..!! പ്രവർത്തകരോടുള്ള പൊലീസിന്റെ പെരുമാറ്റം ചോദ്യം ചെയ്യപ്പെടുന്നു.. സിപിഎം ബ്രാഞ്ച് – ലോക്കൽ സമ്മേളനങ്ങളിൽ പൊതിച്ചോർ മതി

കൊച്ചി: സിപിഐഎം ബ്രാഞ്ച് സമ്മേളനങ്ങളിൽ മുഖ്യമന്ത്രി പിണറായി വിജയനും ആഭ്യന്തര വകുപ്പിനും രൂക്ഷ വിമർശനം. ബ്രാഞ്ച് സമ്മേളനങ്ങളിൽ പ്രധാന അജണ്ടയായി ഉയർന്ന് പിവി അൻവർ എംഎൽഎ ഉയർത്തിയ ആരോപണങ്ങളാണ്. ആരോപണങ്ങളുടെ നിജസ്ഥിതി കണ്ടെത്തണമെന്ന് ബ്രാഞ്ച് സമ്മേളനങ്ങളിൽ ആവശ്യം ഉയർന്നു. പാർട്ടി കമ്മിറ്റികളിൽ റിപ്പോർട്ട് ചെയ്യണമെന്നും പ്രതിനിധികൾ ആവശ്യപ്പെട്ടു.

പൊലീസിനെ കെട്ടഴിച്ചുവിട്ടെന്നാണ് ബ്ര‍ാഞ്ച് സമ്മേളനങ്ങളിലെ വിമർശനം. പൊലീസിനെ നിയന്ത്രിച്ചില്ലെങ്കിൽ ഭരണത്തുടർച്ച അസാധ്യം എന്നും അഭിപ്രായം. താഴെ തട്ടിലുള്ള പ്രവർത്തകരോടുള്ള പൊലീസിന്റെ പെരുമാറ്റം പെരുമാറ്റ രീതി എന്നിവയും സാധാരണ ജനങ്ങളോടുള്ള പൊലീസിന്റെ സമീപനവും സമ്മേളനങ്ങളിൽ ചോദ്യം ചെയ്യപ്പെടുന്നുണ്ട്.

കയറ് കൊണ്ട് കൈയും കാലും കെട്ടിയിട്ടു.. കുഞ്ഞിന് മുലപ്പാൽ നൽകിയില്ലെന്ന് ആരോപിച്ച് യുവതിയെ ഭർതൃവീട്ടുകാർ ക്രൂരമായി മർദ്ദിച്ചു…!! പരാതി നൽകിയിട്ടും പോലീസ് കേസെടുത്തില്ല

മുഖ്യമന്ത്രിമാര്‍ പഴയ കാലത്തെ രാജക്കന്മാരാണെന്ന് ധരിക്കരുത്..!! നമ്മള്‍ ഇപ്പോള്‍ പഴയ ഫ്യൂഡല്‍ കാലഘട്ടത്തില്‍ അല്ലെന്ന് ഓര്‍ക്കണം: രൂക്ഷ വിമർശനവുമായി സുപ്രീംകോടതി

തൃശൂരില്‍ താമര വിരിഞ്ഞപ്പോള്‍ സുനില്‍കുമാറിന്റെ ചെവിയില്‍ ചെമ്പരത്തി വിരിഞ്ഞു..!! ബിനോയ് വിശ്വം മാളത്തില്‍ ഒളിച്ചിരിക്കുന്നു.., നട്ടെല്ലിന്റെ സ്ഥാനത്ത് വാഴപ്പിണ്ടി..!!! മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും പറഞ്ഞുതീര്‍ക്കാന്‍ ഇത് കുടുംബപ്രശ്‌നമല്ലെന്ന് കെ. സുരേന്ദ്രൻ

ഇതുപോലൊരു മുഖ്യമന്ത്രി കേരളത്തിൽ ആദ്യം…!! ചരിത്രം സൃഷ്ടിച്ച് പിണറായി… ആരോപണവിധേയനായ മേലുദ്യോഗസ്ഥനെ കസേരയിൽ നിലനിർത്തിക്കൊണ്ട് കീഴുദ്യോഗസ്ഥർ അന്വേഷിക്കുന്നു..

കോടിയേരി ബാലകൃഷ്ണന്റെ അഭാവം ഇപ്പോഴാണ് മനസ്സിലാകുന്നത് എന്ന് പ്രതിനിധികൾ അഭിപ്രായം ഉയർന്നു. കോടിയേരി ഉണ്ടായിരുന്നെങ്കിൽ ഈ വിധം പാർട്ടി തകരില്ലെന്നാണ് സമ്മേളനങ്ങളിലെ അഭിപ്രായം. തിരുത്തൽ ആവശ്യമാണെന്നാണ് സമ്മേളനങ്ങളിലെ പ്രധാന ആവശ്യം. സമ്മേളനങ്ങളിൽ ആർഭാടം വേണ്ടെന്ന് സിപിഐഎം നിർദേശിച്ചു. ഭക്ഷണത്തിലും പ്രചരണത്തിലും ആർഭാടം ഒഴിവാക്കണമെന്നാണ് നിർദേശം. ബ്രാഞ്ച് – ലോക്കൽ സമ്മേളനങ്ങളിൽ പൊതിച്ചോർ മതി, ആർച്ചും കട്ട് ഔട്ടും ഒഴിവാക്കണം, സമ്മേളനങ്ങളിൽ സമ്മാനങ്ങൾ ഒഴിവാക്കണമെന്നും പാർട്ടി രേഖ.

അതേസമയം സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ​ഗോവിന്ദന്റെ നാട്ടിൽ ബ്രാഞ്ച് സമ്മേളനം മുടങ്ങി. കണ്ണൂർ മൊറാഴ ലോക്കൽ കമ്മിറ്റിക്ക് കീഴിലെ അഞ്ചാംപീടിക ബ്രാഞ്ച് സമ്മേളനമാണ് മുടങ്ങിയത്. ബ്രാഞ്ച് സെക്രട്ടറി അടക്കമുള്ള അംഗങ്ങൾ സമ്മേളനം ബഹിഷ്കരിച്ചതോടെയാണ് സമ്മേളനം മുടങ്ങിയത്. അങ്കണവാടി ജീവനക്കാരിയുടെ സ്ഥലംമാറ്റം റദ്ദ് ചെയ്യണമെന്ന ആവശ്യം അംഗീകരിക്കാത്തതിൽ പ്രതിഷേധിച്ചാണ് സമ്മേളനം ബഹിഷ്കരിച്ചത്.

pathram desk 1:
Leave a Comment