തിരുവനന്തപുരം: പാപ്പനംകോട് ഇന്‍ഷുറന്‍സ് കമ്പനിയുടെ ഓഫീസില്‍ വന്‍ തീപിടുത്തം. രണ്ട് സ്ത്രീകള്‍ മരിച്ചു. ന്യൂ ഇന്ത്യ ഇന്‍ഷുറന്‍സ് ഓഫീസിലാണ് അപകടം ഉണ്ടായത്. ഇരുവര്‍ക്കും ഗുരുതരമായി പൊള്ളലേറ്റതാണെന്ന് ഫയര്‍ ഫോഴ്സ് അറിയിച്ചു. സ്ഥാപനത്തിലെ ജീവനക്കാരി വൈഷ്ണയും ഓഫീസില്‍ എത്തിയ മറ്റൊരു സ്ത്രീയുമാണ് മരിച്ചത്. ഇരുവരുടെയും ശരീരം കത്തിക്കരിഞ്ഞ നിലയിലാണ് ഓഫീസില്‍ നിന്ന് കണ്ടെടുത്തത്.
തീ ആളിപ്പടര്‍ന്നതിന് പിന്നാലെ ഓഫീസിന്റെ ജനല്‍ച്ചില്ലുകള്‍ പൊട്ടിത്തെറിച്ചു. ഓഫീസിലെ ഫര്‍ണിച്ചറുകളടക്കം കത്തിനശിച്ചു. ഇന്ന് ഉച്ചയോടെയാണ് തീപിടുത്തം ഉണ്ടായത്. പാപ്പനംകോട് ജങ്ഷനില്‍ സ്ഥിതി ചെയ്യുന്ന സ്ഥാപനത്തിലെ രണ്ട് നില കെട്ടിടത്തിലാണ് തീപിടിത്തം ഉണ്ടായത്. ഇന്‍ഷുറന്‍സ് കമ്പനിയുടെ ഓഫീസ് പൂര്‍ണമായി കത്തിനശിച്ചതായാണ് വിവരം.
Leave a Comment