എന്റെ സിനിമയിൽ സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ നടക്കുന്നില്ലെന്ന് പറയാൻ മോഹൻലാൽ തയാറാകാത്തത് എന്തുകൊണ്ടാണ് ? സുരേഷ് ഗോപി ചോദ്യങ്ങളോട് ദേഷ്യപ്പെടുന്നതിനു പകരം ഉത്തരം നൽകണം… ഒളിച്ചുവയ്ക്കാൻ ഉള്ളവരാണ് പ്രതികരിക്കാതെ ഇരിക്കുന്നത്.. തുറന്നടിച്ച് നടി കസ്തൂരി

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ചോദ്യങ്ങൾക്ക് മറുപടി പറയാതെ താരങ്ങൾ ഒഴിഞ്ഞുമാറുന്നതിനെതിരേ നടി കസ്തൂരി. മോഹൻലാലും സുരേഷ് ഗോപിയും എന്തിനാണ് ചോദ്യങ്ങളിൽനിന്ന് ഒഴിഞ്ഞു മാറുന്നതെന്ന് നടി ചോദിക്കുന്നു. സുരേഷ് ഗോപി ചോദ്യങ്ങളോട് ദേഷ്യപ്പെടുന്നതിനു പകരം ഉത്തരം നൽകണം. ആരോപണം ഉയർന്ന സാഹചര്യത്തിൽ മുകേഷ് എംഎൽഎ സ്ഥാനം രാജിവയ്ക്കണമെന്നും കസ്തൂരി ആവശ്യപ്പെട്ടു.

‘‘മോഹൻലാലിനു എന്തുകൊണ്ട് ഉത്തരമില്ല. എന്റെ സിനിമയിൽ സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ നടക്കുന്നില്ലെന്ന് പറയാൻ മോഹൻലാൽ തയാറാകാത്തത് എന്തുകൊണ്ടാണ് ? അമ്മയിൽ നിന്നും രാജിവച്ച് എല്ലാവരും ഒളിച്ചോടിയത് എന്തിനാണ് ? സുരേഷ് ഗോപിക്ക് കേരളത്തിലെ വോട്ടർമാരോട് ഉത്തരവാദിത്തമുണ്ട്. കേരളത്തിലെ ജനങ്ങളോട് തുറന്നു സംസാരിക്കണം. ഒളിച്ചുവയ്ക്കാൻ ഉള്ളവരാണ് പ്രതികരിക്കാതെ ഇരിക്കുന്നത്.’’ – കസ്തൂരി പറഞ്ഞു.

‘നാടകമേ ഉലകം’ സിനിമയുടെ ചിത്രീകരണത്തിനിടെ മുകേഷ് കയറിപ്പിടിച്ചു..!! വടക്കാഞ്ചേരി പൊലീസും കേസെടുത്തു…

അർജുനൻ പിള്ളയും അഞ്ചു മക്കളും പ്രൊഡ്യൂസറും സുഹൃത്തുക്കളും ബലാത്സം​ഗം ചെയ്യാൻ ശ്രമിച്ചെന്ന് ചാർമിള..; ഹോട്ടലിൽ നിന്ന് ഓടി രക്ഷപ്പെട്ടു… സഹായത്തിനെത്തിയത് ഓട്ടോ ഡ്രൈവർമാർ‌..!!! പ്രായം പോലും നോക്കാതെ നടികളെ പിന്നാലെ നടന്നു ഉപദ്രവിക്കും ..!! 28 പ്രൊഡ്യൂസർമാർ സമീപിച്ചു…!!

ഹേമ കമ്മിറ്റി റിപ്പോർട്ട് ഗോസിപ്പല്ല, ഔദ്യോഗിക റിപ്പോർട്ടാണ്. അനിയൻ ബാവ ചേട്ടൻ ബാവ, രഥോത്സവം ഉൾപ്പെടെ നല്ല സിനിമകൾ ഞാൻ മലയാളത്തിൽ ചെയ്തിട്ടുണ്ട്. എന്നാൽ ഞാൻ മലയാളത്തിൽ അവസാനം ചെയ്ത സിനിമയിൽ നിന്നും ദുരനുഭവം നേരിട്ടു. നല്ല സാമ്പത്തികം ഇല്ലായിരുന്നു. പ്രൊഡക്ഷൻ കൺട്രോളർ പലപ്പോഴും ദേഷ്യപ്പെട്ടു. രണ്ട് ദിവസത്തിനു ശേഷം ഷൂട്ടിങ് സെറ്റിൽ നിന്നും താൻ പോയെന്നും കസ്തൂരി പറയുന്നു. മോശം മനുഷ്യർ എല്ലായിടത്തുമുണ്ട്. തനിക്കും ഒരുപാട് ദുരനുഭവം ഉണ്ടായിട്ടുണ്ട്. എന്നുകരുതി എല്ലാവരും മോശക്കാരല്ലെന്നും കസ്തൂരി അഭിപ്രായപ്പെട്ടു.

pathram desk 1:
Related Post
Leave a Comment