കൊൽക്കത്ത: യുവ വനിതാ ഡോക്ടർ കൊൽക്കത്തയിലെ ആർ.ജി കാർ ആശുപത്രിയിൽ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവം പശ്ചമിബംഗാൾ സർക്കാരിൻ്റെ കറുത്ത അധ്യായമായി മാറിയിരിക്കുന്നു. സംഭവത്തിൽ പൊലീസിനും സംസ്ഥാന സർക്കാരിനും എതിരെ അതിരൂക്ഷ വിമർശനമാണ് സുപ്രീം കോടതി നടത്തിയത്. പൊലീസ് എന്തുചെയ്യുകായിരുന്നു…? സമയബന്ധിതമായ നടപടി ഉണ്ടായില്ല.. കൊലപാതകം നടന്ന ആശുപത്രിയിൽ അക്രമികൾ അഴിഞ്ഞാടുമ്പോൾ സർക്കാർ നോക്കുകുത്തിയായി നിന്നു… കൊലപാതകം ആത്മഹത്യയായി വരുത്തി തീർക്കാൻ വരെ ശ്രമമുണ്ടായി… ഇങ്ങനെ പൊലീസിൻ്റെയും സർക്കാരിൻ്റെയും വീഴ്ചകൾ ഓരോന്നായി എണ്ണിപ്പറഞ്ഞാണ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് സംഭവത്തിൽ വിമർശനം നടത്തിയത്.
സംഭവത്തില്‍ സ്വമേധയാ എടുത്ത കേസ് പരിഗണിക്കുന്നതിനിടെയായിരുന്നു കോടതിയുടെ നിരീക്ഷണം. ആര്‍ജി കാര്‍ ആശുപത്രി നശിപ്പിക്കാന്‍ ആള്‍ക്കൂട്ടത്തെ സര്‍ക്കാര്‍ അനുവദിച്ചുവെന്നത് വിശ്വസിക്കാനാകുന്നില്ല. കുറ്റകൃത്യം നടന്ന സ്ഥലം രാപ്പകലില്ലാതെ സുരക്ഷിതമാക്കുക എന്നത് പൊലീസിന്റെ കടമയായിരുന്നു. പുലര്‍ച്ചെ തന്നെ കുറ്റകൃത്യം കണ്ടെത്തിയിട്ടും മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ അത് ആത്മഹത്യയായി കാണിക്കാന്‍ ശ്രമിച്ചു’, എന്നൊക്കെയായിരുന്നു കോടതി ഇന്നലെ പറഞ്ഞത്.
എഫ്‌ഐആര്‍ ഫയല്‍ ചെയ്യുന്നതിലെ കാലതാമസവും മൃതദേഹം കാണാന്‍ മാതാപിതാക്കളെ അനുവദിക്കുന്നതിലുണ്ടായ വീഴ്ചയുമെല്ലാം സര്‍ക്കാര്‍ സംവിധാനങ്ങളെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്നതാണ്. മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാരിന്റെയും ആശുപത്രി അധികൃതരുടെയും നടപടികളില്‍ ഗുരുതരമായ ആശങ്കകളാണ് സുപ്രീം കോടതിയുടെ പരാമര്‍ശം ഉയര്‍ത്തിയിരിക്കുന്നത്. ആശുപത്രി സെമിനാര്‍ ഹാളില്‍ ഡോക്ടറെ സംശയാസ്പദമായ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത് മുതല്‍ സംഭവത്തില്‍ ദുരൂഹത നിലനില്‍ക്കുന്നുണ്ട്. മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ സന്ദീപ് ഘോഷ് സംഭവം ആത്മഹത്യയാണെന്ന് പറഞ്ഞ് നിസാരവത്കരിക്കാന്‍ ശ്രമിച്ചു. ഈ നടപടി പിന്നീട് വന്‍ വിമര്‍ശനത്തിന് വിധേയമായി.
രാജ്യത്തുടനീളം ആശുപത്രികൾക്ക് സുരക്ഷ ഉറപ്പാക്കുന്നതുമായി ബന്ധപ്പെട്ട് റിപ്പോർട്ട് സമർപ്പിക്കാൻ ഒരു ടാസ്ക് ഫോഴ്സ് ഉടൻ രൂപീകരിക്കണമെന്നും കോടതി നിർദേശിച്ചു. ജൂനിയർ ഡോക്ടർമാരുടെയും വനിതാ ഡോക്ടർമാരുടെയും അടക്കം നിർദേശങ്ങൾ ടാസ്ക് ഫോഴ്സ് പഠിക്കണമെന്നും കോടതി അറിയിച്ചു. ഇനിയും ഇത്തരം പീഡനങ്ങൾ നടക്കാൻ കാത്തിരിക്കരുതെന്നും സ്വീകരിക്കേണ്ട സുരക്ഷാ നടപടികളെ കുറിച്ച് ടാസ്ക് ഫോഴ്സ് നിർദേശം സമർപ്പിക്കണമെന്നും കോടതി അറിയിച്ചു.
മമതയുടെ പരാജയം
പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയെന്ന നിലയിലും ആരോഗ്യമന്ത്രിയെന്ന നിലയിലും മമത ബാനര്‍ജിക്ക് സംഭവത്തില്‍ വലിയ ഉത്തരവാദിത്തമുണ്ട്. ഗുരുതരമായ പ്രശ്നത്തെ നേരിട്ട് അഭിസംബോധന ചെയ്യുന്നതിനുപകരം സ്വന്തം ഭരണകൂടത്തിന്റെ പരാജയങ്ങള്‍ക്കെതിരെയുള്ള പ്രതിഷേധങ്ങള്‍ക്ക് നേതൃത്വം നല്‍കുകയാണ് മമത ചെയ്തത്. വിഷയത്തില്‍ സിബിഐ അന്വേഷണം വേണമെന്ന അവരുടെ ആഹ്വാനങ്ങള്‍ പോലും പരസ്പര വിരുദ്ധമാണെന്ന് നിരീക്ഷിക്കപ്പെടുന്നുണ്ട്.
14 വര്‍ഷം സംസ്ഥാന മുഖ്യമന്ത്രി എന്ന നിലയിലും മുന്‍ കേന്ദ്രമന്ത്രിയെന്ന നിലയിലും ഭരണതലത്തില്‍ വലിയ അനുഭവ പരിചയമുള്ള മമതയുടെ സിബിഐ അന്വേഷണം വേഗത്തിലാക്കണമെന്ന ആവശ്യം നീതി തേടാനുള്ള യഥാര്‍ത്ഥ ശ്രമത്തേക്കാള്‍ രാഷ്ട്രീയ നേട്ടത്തിനാണ് വിമര്‍ശകര്‍ വാദിക്കുന്നു.
ആശുപത്രിയിലെ സംഘർഷത്തിന് പിന്നിൽ
ഈ കേസിലെ ഏറ്റവും പ്രധാനവും ഗുരുതരവുമായ സംഭവമായിരുന്നു പ്രതിഷേധത്തിനിടയിലെ സംഘര്‍ഷം. ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസുമായി ബന്ധമുണ്ടെന്ന് വിശ്വസിക്കപ്പെടുന്ന അക്രമിസംഘമാണ് ഡോക്ടര്‍മാര്‍ നടത്തിയ സമാധാനപരമായ പ്രകടനങ്ങള്‍ തടസപ്പെടുത്തുകയും കേസുമായി ബന്ധപ്പെട്ട നിര്‍ണായക തെളിവുകള്‍ നശിപ്പിക്കാനും ശ്രമിച്ചത് എന്ന ആരോപണവും ഉയരുന്നുണ്ട്. ഇത് അന്വേഷണത്തെ തടസപ്പെടുത്താനുള്ള ബോധപൂര്‍വമായ ശ്രമമാണെന്ന് പലരും അനുമാനിക്കുന്നു. തൃണമൂല്‍ നേതാക്കളുമായി അടുപ്പമുള്ള വ്യക്തികളുടെ പങ്കാളിത്തം സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു.
ഉയരുന്ന ചോദ്യങ്ങൾ
ആര്‍ജി കാര്‍ സംഭവത്തിൽ ദുരൂഹത ഉയരാൻ കാരണം ഉത്തരം കിട്ടാത്ത ചില ചോദ്യങ്ങളാണ്.. എന്തുകൊണ്ടാണ് ഡോക്ടറുടെ മൃതദേഹം ഉടന്‍ മാതാപിതാക്കളെ കാണിക്കാതിരുന്നത് എന്നും ആരാണ് അത് വൈകിക്കാന്‍ ഉത്തരവിട്ടത് എന്നതുമാണ് അതില്‍ പ്രധാനം. കുറ്റകൃത്യം നടന്ന സ്ഥലത്ത് എന്താണ് സംഭവിക്കുന്നത്? കുറ്റകൃത്യം നടന്നതായി പറയപ്പെടുന്ന ഡിപ്പാര്‍ട്ട്മെന്റില്‍ തന്നെ കൃത്രിമം കാണിക്കാന്‍ സാധ്യതയുള്ള അറ്റകുറ്റപ്പണികള്‍ എന്തുകൊണ്ടാണ് പെട്ടെന്ന് ആരംഭിച്ചത്?
അറസ്റ്റിലായ പ്രതിയായ സഞ്ജയ് റോയ് ഒരു വലിയ ഗൂഢാലോചനയിലെ കണ്ണിയാണോ..?
സംസ്ഥാനത്തിനകത്ത് തന്നെയുള്ള ശക്തമായ ശക്തികൾ സംഭവത്തിന് പിന്നില്‍ ഉണ്ടോ..?
‘മെഡിസിന്‍ മാഫിയ’ സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട് എന്ന അഭ്യൂഹം ശരിയാണോ..?
അഴിമതിക്കും കേസ് കൈകാര്യം ചെയ്യുന്നതിനും ഒരുപോലെ കുറ്റാരോപിതനായ കോളേജ് പ്രിന്‍സിപ്പലിനെതിരെ കര്‍ശന നടപടിയെടുക്കാന്‍ വിമുഖത കാണിക്കുന്നത് എന്തുകൊണ്ട്..?
പശ്ചിമ ബംഗാള്‍ സര്‍ക്കാരിന്റെ സംശയാസ്പദമായ പ്രതികരണവും, തുടര്‍ന്നുള്ള അക്രമങ്ങളും എല്ലാം സ്ത്രീകളുടെ സുരക്ഷയെക്കുറിച്ചും അധികാരത്തിലുള്ളവരുടെ സത്യസന്ധതയെക്കുറിച്ചും ചോദ്യങ്ങള്‍ ഉയർന്നുവരുന്നതിന് കാരണമാകുന്നുണ്ട്.
Kolkata doctor rape-murder case
West Bengal is currently engulfed in a wave of protests, with Chief Minister Mamata Banerjee facing immense pressure following the rape case Kolkata rape-murder case live updates: More staff members transferred from RG Kar Medical College and Hospital
Leave a Comment