അഞ്ചുദിവസത്തിനിടെ 1700 രൂപ കൂടി..!!! അടിച്ചുകേറി സ്വർണവില..!! പവന് 52,000 കടന്നു; കേന്ദ്രസർക്കാർ നടപടി ഫലം കണ്ടില്ല..

കൊച്ചി: സംസ്ഥാനത്ത് സ്വർണവില വീണ്ടും കൂടി. 760 രൂപയാണ് ഇന്ന് കൂടിയത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില വീണ്ടും 52000 കടന്നു. 52,520 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില. ഗ്രാമിന് 95 രൂപയാണ് ഇന്ന് വർധിച്ചത്. 6565 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില.

മേയ് 20 ന് വിലയായ പവന് 55120 രൂപയാണ് ഇപ്പോൾ സംസ്ഥാനത്തെ റെക്കോഡ് നിരക്ക്. പിന്നീട് കുറഞ്ഞു വന്ന സ്വർണവില കഴിഞ്ഞ മാസം വീണ്ടും കൂടി. കഴിഞ്ഞ മാസം 17ന് സ്വർണവില 55,000 രൂപയായി ഉയർന്ന് ആ മാസത്തെ ഏറ്റവും ഉയർന്ന നിലവാരത്തിൽ എത്തിയിരുന്നു. എന്നാൽ കേന്ദ്ര ബജറ്റിൽ കസ്റ്റംസ് തീരുവ കുറച്ചതോടെ സ്വർണവിലയിൽ വലിയ ഇടിവ് നേരിടുന്നതാണ് പിന്നീട് കണ്ടത്. എന്നാൽ കുറ‍ച്ച് ദിവസങ്ങളിലായി സ്വർണവില വീണ്ടും കുതിച്ചുയരുകയാണ്.

പിണറായി വിജയൻ ഇന്ത്യൻ തീയേറ്ററുകളിൽ നിറഞ്ഞുനിൽക്കും…!!! മറ്റു സംസ്ഥാനങ്ങളിലെ 100 തീയേറ്ററുകളിൽ ഒരുമാസം പ്രചരിപ്പിക്കാൻ 18.19 ലക്ഷം രൂപ അനുവദിച്ചു

വിനേഷിനെതിരേ തുറന്നടിച്ച് പി.ടി. ഉഷ; ഭാരം നിയന്ത്രിക്കേണ്ടത് ഓരോ അത്‌ലറ്റിൻ്റെയും കോച്ചിൻ്റെയും ഉത്തരവാദിത്തമാണ്… ഐഒഎ പ്രസിഡൻ്റിനെ ആക്രമിച്ചിട്ട് കാര്യമില്ല

കണ്ണിൽനിന്ന് രക്തമൊഴുകി..!! വായിലും സ്വകാര്യ ഭാഗങ്ങളിലും രക്തസ്രാവം.., മുഖത്ത് നിറയെ മുറിവുകൾ..!!! വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത് അതിക്രൂരമായി..!!!

ബജറ്റിന് ശേഷം 4500 രൂപയോളം താഴ്ന്ന ശേഷമാണ് ഇപ്പോൾ സ്വർണവിലയിൽ വർധനവ് ഉണ്ടായിരിക്കുന്നത്. അഞ്ചുദിവസത്തിനിടെ 1700 രൂപയാണ് വർധിച്ചത്. കഴിഞ്ഞ ബുധനാഴ്ച 50,800 രൂപയായി താഴ്ന്ന് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്.

pathram desk 1:
Related Post
Leave a Comment