നടി മരിച്ച സംഭവത്തിൽ ഭർത്താവിനെതിരേ തെളിവില്ലെന്ന് കണ്ട് കോടതി വെറുതേ വിട്ടു

ചെന്നൈ: സീരിയൽ നടി വി.ജെ.ചിത്രയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവിനെ കോടതി വിട്ടയച്ചു.ഭർത്താവ് ഹേമനാഥിനെതിരെ ശക്തമായ തെളിവില്ലെന്നുചൂണ്ടിക്കാട്ടിയാണ് തിരുവള്ളൂർ വനിതാ കോടതി വിട്ടയച്ചത്.

2020 ഡിസംബറിൽ പൂനമല്ലി നസ്റത്പെട്ടയിലെ ഹോട്ടലിലാണു ചിത്രയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ചിത്രയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ചു പിതാവ് പരാതി നൽകി. ആത്മഹത്യയ്ക്കു കാരണം ഭർത്താവ് ഹേമനാഥാണെന്നു പരാതി ഉയർന്നിരുന്നു.

ഇതിനെത്തുടർന്ന് 2020 ഡിസംബർ 15 ന് അറസ്റ്റിലായ ഹേംനാഥ് 2021 മാർച്ച് 2ന് ജാമ്യത്തിലിറങ്ങി. അന്വേഷണം തുടരവേ ഹേമനാഥ് പൊലീസിനെതിരെ കമ്മിഷണർക്കു പരാതി നൽകിയിരുന്നു.

ജോജു ജോര്‍ജിന്റെ ‘പണി’ വരുന്നത് 5 ഭാഷകളില്‍… വമ്പൻ ബജറ്റിൽ… സെപ്റ്റംബറിൽ തീയറ്ററുകളിലേക്ക്

മോദിയുടെ സ്നേഹത്തലോടൽ..!! ദുരന്തബാധിതരെ ചേർത്തുപിടിച്ചു..!! ഇവിടെ നിരവധി വീടുകൾ ഉണ്ടായിരുന്നു.., ഇപ്പോൾ കല്ലുകൾമാത്രം..!!! തകർന്ന റോഡിലൂടെ നടന്നുകണ്ട് പ്രധാനമന്ത്രി

pathram desk 1:
Related Post
Leave a Comment