സഭയെ തെറ്റിദ്ധരിപ്പിച്ചു, അവഹേളിച്ചു..!! അമിത് ഷാ നടത്തിയ പ്രസ്താവനക്കെതിരേ അവകാശ ലംഘനത്തിന് നോട്ടീസ് നല്‍കി കോണ്‍ഗ്രസും

ഡല്‍ഹി: വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് കേരളം കാലാവസ്ഥ മുന്നറിയിപ്പുകള്‍ അവഗണിച്ചെന്ന് രാജ്യസഭയില്‍ ആഭ്യന്തര മന്ത്രി അമിത് ഷാ നടത്തിയ പ്രസ്താവനയ്ക്കെതിരെ അവകാശ ലംഘനത്തിന് നോട്ടീസ് നല്‍കി കോണ്‍ഗ്രസും. കോണ്‍ഗ്രസ് വക്താവും രാജ്യസഭാ എംപിയുമായ ജയ്റാം രമേശാണ് അമിത് ഷായ്ക്കെതിരെ അവകാശലംഘന നോട്ടീസ് നല്‍കിയിരിക്കുന്നത്.

‘കേന്ദ്ര സര്‍ക്കാര്‍ മുന്‍കൂട്ടി മുന്നറിയിപ്പ് നല്‍കിയെന്ന അവകാശവാദം തെറ്റാണെന്ന് തെളിഞ്ഞതോടെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സഭയെ തെറ്റിദ്ധരിപ്പിച്ചെന്ന് വ്യക്തമായി. ഒരു മന്ത്രിയോ അംഗമോ സഭയെ തെറ്റിദ്ധരിപ്പിക്കുന്നത് പദവിയുടെ ലംഘനവും സഭയെ അവഹേളിക്കുന്നതുമാണ്’, ജയ്റാം രമേശ് നോട്ടീസില്‍ വ്യക്തമാക്കി.

പശുക്കൾ കമ്മ്യൂണിസ്റ്റ് പച്ച തിന്നൂല്ല.. അതുകൊണ്ടാണ് അതിനെ നമ്മൾ ഗോമാതാ എന്ന് വിളിക്കുന്നത്..! ചിരിയുടെ മേളവുമായി പൊറാട്ട് നാടകത്തിൻ്റെ പുതിയ ടീസർ പുറത്തിറങ്ങി. ഒൻപതിനു തീയറ്ററുകളിൽ

കനത്ത മഴകാരണമുള്ള പ്രകൃതിക്ഷോഭ സാധ്യത സംബന്ധിച്ച് കേരളത്തിന് ഏഴുദിവസം മുന്‍പേ മുന്നറിയിപ്പ് നല്‍കിയിരുന്നെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കഴിഞ്ഞ ദിവസം രാജ്യസഭയില്‍ പറഞ്ഞിരുന്നു. കേരളം മുന്നറിയിപ്പുകള്‍ അവഗണിച്ചുവെന്നും അദ്ദേഹം വയനാട് ദുരന്തം ചൂണ്ടിക്കാട്ടി രാജ്യസഭയില്‍ അവകാശപ്പെടുകയുണ്ടായി.

‘പഞ്ചാബിഹൗസ്’ നിർമിച്ചതിൽ അപാകത; ഹരിശ്രീ അശോകന് 17.83 ലക്ഷം നഷ്ടപരിഹാരം നൽകാൻ വിധി

ഇത് വസ്തുതാവിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി നല്‍കിയിരുന്നു. കേന്ദ്രകാലവാസ്ഥാ നിരീക്ഷണ വകുപ്പ് റെഡ് അലര്‍ട്ട് മുന്നറിയിപ്പ് നല്‍കിയത് അപകടംനടന്ന ദിവസമായ ജൂലായ് 30-ന് രാവിലെയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ വിശദീകരിച്ചു. വയനാട്ടില്‍ ചുവപ്പു ജാഗ്രതാമുന്നറിയിപ്പു നല്‍കിയത് ഉരുള്‍പൊട്ടല്‍ ദുരന്തംവിതച്ച ജൂലായ് 30-ന് അതിരാവിലെയാണെന്ന്കേന്ദ്ര കാലാവസ്ഥാ വകുപ്പ് (ഐ.എം.ഡി) മേധാവി മൃത്യുഞ്ജയ് മൊഹാപത്രയും കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചിരുന്നു.

അമിത് ഷായുടെ പ്രസ്താവനയ്ക്കെതിരെ രാജ്യസഭയിലെ സിപിഎം എംപിമാരും കഴിഞ്ഞ ദിവസം അവകാശ ലംഘനത്തിന് നോട്ടീസ് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് കോണ്‍ഗ്രസും ഇത്തരത്തില്‍ അമിത് ഷായ്ക്കെതിരേ നീക്കം നടത്തിയിരിക്കുന്നത്.

കൊടും ക്രൂരത..!!! മൊബൈലിൽ അശ്ലീല വീഡിയോ കണ്ട 13കാരൻ അടുത്ത് ഉറങ്ങിക്കിടന്ന സഹോദരിയെ ബലാത്സംഗം ചെയ്ത് കൊന്നു; അമ്മയും സഹോദരിമാരും ഉൾപ്പെടെ അറസ്റ്റിൽ

യോഗത്തിൽ ഒന്ന് പറയുന്നു; നടപ്പിലാക്കുന്നത് മറ്റൊന്ന്; ഏകോപനമില്ലെന്നും മന്ത്രി മുഹമ്മദ് റിയാസ്; അർജുന്റെ കുടുംബത്തെ അവിടെ എത്തിക്കണമെന്നും മന്ത്രി

pathram:
Leave a Comment