ജീവന്റെ സാന്നിധ്യം ;റഡാര്‍ സിഗ്‌നല്‍ പിന്തുടര്‍ന്നുള്ള പരിശോധന രാത്രിയിലും തുടരും

മുണ്ടക്കൈയില്‍ ലഭിച്ച റഡാര്‍ സിഗ്‌നല്‍ പിന്തുടര്‍ന്നുള്ള പരിശോധന രാത്രിയിലും തുടരും.സിഗ്‌നല്‍ ലഭിച്ച സ്ഥലത്ത് പരിശോധന നടത്താന്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍നിന്ന് ലഭിച്ച നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് രാത്രിയിലും പരിശോധന തുടരാന്‍ തീരുമാനിച്ചത്. നേരത്തെ, ഇരുട്ട് വീണതോടെ പരിശോധന നിര്‍ത്താന്‍ തീരുമാനിച്ചിരുന്നു.

വെളിച്ചസംവിധാനങ്ങള്‍ ക്രമീകരിച്ചാണ് രാത്രിയില്‍ പരിശോധന നടത്തുന്നത്. വൈദ്യുതിക്കായി ജനറേറ്ററുകളും ലൈറ്റുകളും എത്തിച്ചിട്ടുണ്ട്. മറ്റ് യന്ത്രസംവിധാനങ്ങളും സ്ഥലത്തുണ്ട്. സൈന്യത്തെ കൂടാതെ നിരവധി സന്നദ്ധപ്രവര്‍ത്തകരും രാത്രിയിലും പരിശോധനയില്‍ പങ്കാളികളാകാന്‍ സ്ഥലത്തുണ്ട്. വീണ്ടും റഡാര്‍ പരിശോധന നടത്തിയശേഷം മാത്രമേ മണ്ണ് നീക്കിയുള്ള പരിശോധനയിലേയ്ക്ക് കടക്കൂ.
ഭക്ഷണം കിട്ടാതെ വലഞ്ഞ് ഭയപ്പെട്ട് അമ്മയും കുഞ്ഞും; വനംവകുപ്പിൻ്റെ അന്വേഷണത്തിൽ പാറപ്പൊത്തിൽ നിന്ന് കണ്ടെടുത്തത് 4 പിഞ്ചു കുഞ്ഞങ്ങളടങ്ങിയ കുടുംബത്തെ..!!!

ഏതുനിമിഷവും തകര്‍ന്നുവീഴാന്‍ സാധ്യതയുള്ള, ഭാഗികമായി തകര്‍ന്ന കെട്ടിടത്തിന് സമീപത്താണ് സിഗ്‌നല്‍ ലഭിച്ചത് എന്നത് പരിശോധന അപകടകരമാക്കുന്നുണ്ടെന്നും സൈന്യം പറയുന്നു. ജീവന്റെ സാന്നിധ്യമാണ് ലഭിച്ചത് എന്നിരുന്നാലും അത് മനുഷ്യന്റേത് ആണ് എന്ന കാര്യത്തില്‍ ഒരു ഉറപ്പും ഇല്ല എന്നതും ശ്രദ്ധേയമാണ്. എന്നാല്‍, മൂന്നുപേരെ കാണാതായ സ്ഥലമാണ് ഇത് എന്നതാണ് സ്ഥലത്ത് പരിശോധന തുടരേണ്ടത് അനിവാര്യമാക്കുന്നത്. പ്രദേശത്ത് മഴ മാറിനില്‍ക്കുന്നു എന്നത് അനുകൂലഘടകമാണ്.

കാണാതായ മൂന്നുപേര്‍ ഉണ്ടായിരുന്ന വീടിനു സമീപത്താണ് വെള്ളിയാഴ്ച അഞ്ചരയോടെ റഡാര്‍ സിഗ്‌നല്‍ ലഭിച്ചത്. ജീവന്റെ സാന്നിധ്യമുണ്ടെന്ന് വ്യക്തമാകുന്ന സിഗ്‌നല്‍ ആയിരുന്നു അമ്പത് മീറ്റര്‍ ചുറ്റളവിലുള്ള പ്രദേശത്തുനിന്ന് ലഭിച്ചത്. ഇതേത്തുടര്‍ന്ന് ഈ പരിസരത്ത് മണ്ണുകുഴിച്ചും കലുങ്കിനടിയിലെ കല്ലും മണ്ണും നീക്കംചെയ്തും വൈകുന്നേരം ആറരവരെ പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താനായിരുന്നില്ല. മാത്രമല്ല, ആദ്യ രണ്ടുവട്ടം നടത്തിയ റഡാര്‍ പരിശോധനയില്‍ സിഗ്‌നല്‍ ലഭിച്ചെങ്കിലും മൂന്നാംവട്ടം നടത്തിയ പരിശോധനയില്‍ സിഗ്‌നല്‍ ലഭിച്ചുമില്ല.

സര്‍ക്കാരുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്ന സ്വകാര്യ ഏജന്‍സിയുടെ റഡാറിലാണ് സിഗ്‌നല്‍ ലഭിച്ചത്. സിഗ്‌നല്‍ സംവിധാനത്തെ ബാധിക്കുമെന്നുള്ളതുകൊണ്ട് മറ്റു മണ്ണുമാന്തി യന്ത്രങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവെച്ചുകൊണ്ടായിയിരുന്നു പരിശോധന.

pathram:
Leave a Comment