കബനി ദളത്തിൻ്റെ നേതാവ്, റിസോർട്ടിലെ വെടിവയ്‌പിൽ കൊല്ലപ്പെട്ട ജലീലിന്റെ സഹോദരൻ; മാവോയിസ്റ്റ് നേതാവ് സി.പി മൊയ്തീൻ പിടിയിൽ

ആലപ്പുഴ: മാവോയിസ്റ്റ് നേതാവ് സി.പി മൊയ്‌തീനെ ഭീകരവിരുദ്ധ സ്ക്വാഡ് അറസ്റ്റ് ചെയ്‌തു.ആലപ്പുഴയിൽ ബസിൽ സഞ്ചരിക്കുമ്പോഴാണ് കഴിഞ്ഞ രാത്രി ഇയാൾ പിടിയിലായത്.യുഎപിഎ ഉൾപ്പെടെ വിവിധ കേസുകളിൽ പ്രതിയായ മൊയ്തീനെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. പശ്ചിമഘട്ടം കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന കബനീദളം വിഭാഗത്തിന്‍റെ നേതാവാണ്. 2019ൽ ലക്കിടിയിൽ റിസോർട്ടിലെ വെടിവയ്‌പിൽ കൊല്ലപ്പെട്ട മാവോയിസ്റ്റ് സി.പി ജലീലിന്റെ സഹോദരനാണ് പിടിയിലായ മൊയ്തീൻ.


പാറപ്പൊത്തിൽ നിന്ന് കണ്ടെടുത്തത് 4 പിഞ്ചു കുഞ്ഞങ്ങളടങ്ങിയ കുടുംബത്തെ..!!!
 

മരിക്കുകയോ കാണാതാവുകയോ ചെയ്തത് 49 കുട്ടികൾ..!! രണ്ട് സ്കൂളുകൾ തകർന്നു; കൂടുതൽ പേരുണ്ടെന്ന് കരുതുന്ന 15 സ്പോട്ടുകൾ കൂടി കണ്ടെത്തി

നാലുപേർ കുടുങ്ങിക്കിടക്കുന്നതായി വിവരം ലഭിച്ചു, ഉടൻ രക്ഷാ പ്രവർത്തനം, വീടിനുള്ളിൽ കുടുങ്ങിയവരെ രക്ഷിച്ചു..!! ദുരന്തത്തിൽ മരണം 316 ആയി, ചാലിയാറിൽനിന്ന് 172 മൃതദേഹങ്ങൾ

മികച്ച സംഘാടകൻ, പ്രസംഗപാടവം, പ്രധാനമന്ത്രിക്ക് പ്രിയപ്പെട്ടവൻ..!! ഫഡ്നാവിസ് ബിജെപി ദേശീയ അധ്യക്ഷൻ ..?

ജൂലൈ 17നാണ് സി പി മൊയ്തീൻ, മനോജ്, സോമൻ അടക്കം നാല് മാവോയിസ്റ്റുകൾ കാടിറങ്ങിയതായി പൊലീസിന് വിവരം ലഭിച്ചത്. ഇതിന് പിന്നാലെ ഭീകരവിരുദ്ധ സ്ക്വാഡ് തിരച്ചിൽ ശക്തമാക്കി. ജൂലൈ 18ന് എറണാകുളത്തു നിന്നും മനോജും ഷൊർണൂരിൽ നിന്നും സോമനും പിടിയിലായി. ഒരാൾ തമിഴ്നാട്ടിലേക്ക് കടന്നു. സി.പി. മൊയ്തീൻ എറണാകുളം ഭാഗത്തെവിടെയോ ഉണ്ടെന്ന നിഗമനത്തിലായിരുന്നു അന്വേഷണ സംഘം. കണ്ണൂർ ജില്ലയും കർണാടകയുമായി അതിർത്തി പങ്കിടുന്ന വനപ്രദേശമായ വയനാട്ടിലെ കമ്പമല കേന്ദ്രീകരിച്ചായിരുന്നു സംഘം പ്രവർത്തിച്ചിരുന്നത്.

ദയ അർഹിക്കുന്നില്ല..!! ശിക്ഷ സമൂഹത്തിന് പാഠമാകണം..!! ആറ് വയസ്സുകാരിയെ ക്രൂരമായി പീഡിപ്പിച്ച അയൽവാസിയായ പ്രതിക്ക് കടുത്തശിക്ഷ

pathram desk 2:
Leave a Comment