മികച്ച സംഘാടകൻ, പ്രസംഗപാടവം, പ്രധാനമന്ത്രിക്ക് പ്രിയപ്പെട്ടവൻ..!! ഫഡ്നാവിസ് ബിജെപി ദേശീയ അധ്യക്ഷൻ ..?

മുംബൈ: ബിജെപിയുടെ നേതൃത്വത്തിൽ വലിയ മാറ്റം വരാൻ പോകുന്നുവെന്ന് റിപ്പോർട്ടുകൾ. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് (54) ബിജെപി ദേശീയ അധ്യക്ഷനായേക്കുമെന്ന വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത്. കഴിഞ്ഞയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കുടുംബസമേതം കൂടിക്കാഴ്ച നടത്തിയതിനു പിന്നാലെയാണ് ഇതുസംബന്ധിച്ച പ്രചാരണം സജീവമായത്.

മരിക്കുകയോ കാണാതാവുകയോ ചെയ്തത് 49 കുട്ടികൾ..!! രണ്ട് സ്കൂളുകൾ തകർന്നു; കൂടുതൽ പേരുണ്ടെന്ന് കരുതുന്ന 15 സ്പോട്ടുകൾ കൂടി കണ്ടെത്തി

ദയ അർഹിക്കുന്നില്ല..!! ശിക്ഷ സമൂഹത്തിന് പാഠമാകണം..!! ആറ് വയസ്സുകാരിയെ ക്രൂരമായിപീഡിപ്പിച്ച അയൽവാസിയായ പ്രതിക്ക് കടുത്തശിക്ഷ

മികച്ച സംഘാടകൻ, വിഷയങ്ങൾ പഠിച്ച് അവതരിപ്പിക്കുന്ന ശൈലി, പ്രസംഗപാടവം, രാഷ്ട്രീയ തന്ത്രങ്ങളിലെ മികവ്, പ്രായക്കുറവ് തുടങ്ങി ഒട്ടേറെ ഘടകങ്ങൾ മാത്രമല്ല പ്രധാനമന്ത്രിക്ക് പ്രത്യേക താൽപര്യമുളളയാൾ എന്നതും ഫഡ്നാവിസിന് അനുകൂലമായുണ്ട്. ആർഎസ്എസിന്റെ ശക്തമായ പിന്തുണയും നാഗ്പുരിൽ നിന്നുള്ള ബ്രാഹ്മണ സമുദായാംഗമായ അദ്ദേഹത്തിനുണ്ട്. ആർഎസ്എസ് പ്രവർത്തകനും നിയമസഭാ കൗൺസിൽ മുൻ അംഗവുമാണ് ഫഡ്നാവിസിന്റെ പിതാവ്.

അടിമുടി മാറ്റം..!!! കുട്ടികൾക്ക് മാനസികവും ക്രിയാത്മകവുമായ വളർച്ചയുണ്ടാകും… അധ്യാപക നിയമനത്തിനും പുതിയരീതി; സ്കൂൾ സമയം എട്ടുമുതൽ ഒന്നുവരെ; ശുപാർശകൾ അംഗീകരിച്ച് മന്ത്രിസഭ

ഒക്ടോബറിൽ നിയമസഭാ തിരഞ്ഞെടുപ്പു നടക്കാനിരിക്കെ മഹാരാഷ്ട്രയിൽ ബിജെപിയുടെ മുഖമായ ഫഡ്നാവിസിനെ കേന്ദ്രത്തിലേക്കു കൊണ്ടുപോകുന്നതിൽ പാർട്ടിക്ക് ആശങ്കയുമുണ്ട്. തലയെടുപ്പുള്ള മറ്റൊരു നേതാവ് സംസ്ഥാന ബിജെപിയിലില്ല. തൽക്കാലം ഉപമുഖ്യമന്ത്രിസ്ഥാനത്ത് നിലനിർത്തി ദേശീയ വർക്കിങ് പ്രസിഡന്റ് ആക്കി നിയമസഭാ തിരഞ്ഞെടുപ്പിനു ശേഷം അധ്യക്ഷപദവിയിലേക്ക് ഉയർത്തുക എന്ന നിർദേശവും പരിഗണനയിലുണ്ട്.

പരുക്ക് കാര്യമാക്കാതെ മന്ത്രി വയനാട്ടിലേക്ക്..!!! ദുരന്തഭൂമിയിലേക്ക് പോകുന്നതിനിടെ മന്ത്രി വീണാ ജോർജിന്റെ വാഹനം അപകടത്തിൽ‌പ്പെട്ടു

pathram desk 1:
Related Post
Leave a Comment