3 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (ജൂലൈ 30 ) അവധി; മലപ്പുറത്തെ 3 താലൂക്കുകളിലും കോഴിക്കോട് ജില്ലയിലെ വിവിധ പഞ്ചായത്തുകളിലും അവധി

തൃശൂർ/ കോഴിക്കോട്:
കനത്ത മഴ പെയ്യുന്ന സാഹചര്യത്തിൽ തൃശൂർ, വയനാട്, പാലക്കാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (ചൊവ്വ) അവധി പ്രഖ്യാപിച്ചു. പ്രൊഫഷണൽ കോളജുകൾ, ട്യൂഷൻ സെന്ററുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്. മുഴുവൻ വിദ്യാർത്ഥികൾ താമസിച്ചു പഠിക്കുന്ന റസിഡൻഷ്യൽ സ്ഥാപനങ്ങൾക്ക്/ കോഴ്സുകൾക്ക് അവധി ബാധകമല്ല. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കും അഭിമുഖങ്ങൾക്കും മാറ്റം ഉണ്ടായിരിക്കുന്നതല്ല.

ഏഴ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ ( ജൂലൈ 30 ) അവധി

കൊടും ക്രൂരത..!!! മൊബൈലിൽ അശ്ലീല വീഡിയോ കണ്ട 13കാരൻ അടുത്ത് ഉറങ്ങിക്കിടന്ന സഹോദരിയെ ബലാത്സംഗം ചെയ്ത് കൊന്നു; അമ്മയും സഹോദരിമാരും ഉൾപ്പെടെ അറസ്റ്റിൽ

അതേസമയം കനത്ത മഴയുടെ പശ്ചാതലത്തിൽ മലപ്പുറം ജില്ലയിലെ 3 താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. നിലമ്പൂർ , ഏറനാട് , കൊണ്ടോട്ടി താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി. കോഴിക്കോട് മലയോര മേഖലയിലെ വിവിധ പഞ്ചായത്തുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയുണ്ട്. കോടഞ്ചേരി, തിരുവമ്പാടി, പുതുപ്പാടി പഞ്ചായത്തുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി നൽകിയത്. കോടഞ്ചേരി പഞ്ചായത്തിലെ മൂന്നാം വാർഡ് വെണ്ടയ്ക്കാംപോയിൽ കോളനി നിവാസികളെ മാറ്റിപാർപ്പിച്ചു. മഴയും മലവെള്ളപ്പാച്ചിലും ശക്തമായ സാഹചര്യത്തിലാണ് നടപടി. ചെമ്പ്കടവ് ഗവൺമെൻറ് യുപി സ്കൂളിലേക്ക് 24 കുടുംബത്തെ മാറ്റി.

കാർ ഓടിച്ചത് മഹിമ നമ്പ്യാരോ അർജുൻ അശോകനോ അല്ല; നടൻ മാത്യു കാറിൽ ഉണ്ടായിരുന്നില്ല; ഷൂട്ടിംഗ് തന്നെയാണോ എന്ന സംശയത്തിൽ പൊലീസ്

pathram desk 2:
Leave a Comment