പട്ടാളത്തെ കൊണ്ടുവന്നത് പ്രഹസനം; മകന്‍ അര്‍ജുനെ ജീവനോടെ കിട്ടുമെന്നു പ്രതീക്ഷയില്ലെന്നും അമ്മ ഷീല

കോഴിക്കോട്: മണ്ണിടിച്ചിലില്‍ കാണാതായ മകന്‍ അര്‍ജുനെ ജീവനോടെ കിട്ടുമെന്നു പ്രതീക്ഷയില്ലെന്ന് അമ്മ ഷീല. അര്‍ജുന്‍ വീഴാന്‍ സാധ്യതയുള്ള വലിയ കുഴി മണ്ണിട്ടു മൂടിയിരിക്കുകയാണ്. ഇനി യാതൊരു പ്രതീക്ഷയുമില്ല. സൈന്യം എത്തിയപ്പോള്‍ വലിയ പ്രതീക്ഷയുണ്ടായിരുന്നു. എന്നാല്‍ ആ പ്രതീക്ഷ ഇപ്പോള്‍ ഇല്ലാതായി. കേന്ദ്രത്തിന്റെ സഹായം കിട്ടിയില്ലെന്നും ഷീല പറഞ്ഞു.

”ടണല്‍ ദുരന്തത്തില്‍ ആളുകള്‍ പെട്ടപ്പോള്‍ നടത്തിയതുപോലെയുള്ള ഇടപെടല്‍ നടത്തുമെന്നു പ്രതീക്ഷിച്ചു. അച്ഛന്‍ പട്ടാളക്കാരനായിരുന്നു. അഭിമാനത്തോടെയാണ് പട്ടാളത്തെ കണ്ടിരുന്നത്. ആ പ്രതീക്ഷ തെറ്റുകയാണ്. പട്ടാളത്തെ കൊണ്ടുവന്നത് പ്രഹസനമാണ്. ഒരു ഉപകരണങ്ങളും ഇല്ലാതെയാണ് അവര്‍ വന്നത്. വാഹനം അവിടെ ഇല്ല എന്ന് തെളിയിക്കേണ്ടത് ആരുടെയൊക്കെയോ അഭിമാന പ്രശ്‌നമായി മാറിയിട്ടുണ്ടോ എന്ന് സംശയിക്കേണ്ടി വരുന്നു. അവിടുത്തെ ഉദ്യോഗസ്ഥര്‍ ഞങ്ങളെ ബന്ധപ്പെട്ട് അവിടെ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ അറിയിക്കാമെന്ന് അറിയിച്ചിരുന്നു. തുടര്‍ന്ന് തിരച്ചില്‍ നടത്തുന്ന ഫോട്ടോയും വിഡിയോയുമെല്ലാം അയച്ചു തന്നു. പിന്നീട് അത് അവര്‍ തന്നെ ഡിലീറ്റ് ചെയ്തു. തുടര്‍ന്ന് യാതൊരു ബന്ധവുമുണ്ടായില്ല” അമ്മ പറഞ്ഞു.

മലയാളികളുടെ അഭിമാനതാരം വിരമിക്കൽ പ്രഖ്യാപിച്ചു>

വാഹനത്തിന്റെ മുതലാളിമാരും ഡ്രൈവര്‍മാരും അവിടെയുണ്ട്. അവരെ ഒന്നും തിരച്ചില്‍ നടക്കുന്നിടത്തേക്കു കടത്തി വിടുന്നില്ല. നമ്മള്‍ മലയാളികള്‍ ആയതുകൊണ്ടാണ് ഇത്രയും ശ്രദ്ധ കിട്ടിയത്. എന്നാല്‍ അതൊന്നുമല്ലാത്ത വേറെ മൂന്ന് പേരെ കൂടി അവിടെ കാണാതായിട്ടുണ്ട്. അവരുടെ ആള്‍ക്കാരൊക്കെ വന്നപ്പോള്‍ അവരെ പൊലീസ് ആട്ടിയോടിക്കുകയാണുണ്ടായത്. സഹനത്തിന്റെ അങ്ങേയറ്റത്തെത്തി. ഇനി ജീവനോടെ കിട്ടുമെന്ന് പ്രതീക്ഷയില്ലെന്നും അവര്‍ പറഞ്ഞു.

pathram desk 1:
Leave a Comment