ദുബായ് വിമാനത്താവളത്തിലെ തീപിടിത്തം; ടെർമിനൽ 2-വിൽ ചെക്ക്-ഇന്നുകൾ പുനരാരംഭിച്ചു

ദുബായ്: കഴിഞ്ഞ ദിവസം ദുബായ് വിമാനത്താവളത്തിൽ തീപിടിത്തം ഉണ്ടായതിനെ തുടർന്ന് താൽക്കാലികമായി നിർത്തിവെച്ച ടെർമിനൽ 2-ൽ നിന്നുള്ള ചെക്ക്-ഇന്നുകൾ പുനരാരംഭിച്ചതായി ദുബായ് ഇൻ്റർനാഷണൽ എയർപോർട്ട് വക്താവ് അറിയിച്ചു. ശനിയാഴ്ച രാത്രി 10.15ഓടെ എക്‌സ് അക്കൗണ്ട് വഴിയാണ് അധികൃതര്‍ വിവരം പങ്കുവെച്ചത്. കഴിഞ്ഞ ദിവസം ഉണ്ടായ തീപിടിത്തം ഏകദേശം 50 വ്യത്യസ്‌ത എയർലൈനുകൾ സർവീസ് നടത്തുന്ന ടെർമിനലിലെ ചെക്ക്-ഇൻ സേവനങ്ങളെയാണ് ബാധിച്ചത്. 40 മിനിറ്റിലധികം കഴിഞ്ഞാണ് സിസ്റ്റം പുനരാരംഭിക്കുന്നതെന്നും അധികൃതർ അറിയിച്ചു.

ഇന്ത്യൻ ക്രിക്കറ്റിലെ ഇപ്പോഴത്തെ മികച്ച പേസ് ബൗളർ ആര്..?​ ഷമിയുടെ ഉത്തരം കേട്ടോ..?​

ടെർമിനൽ രണ്ടിലെ ചെക്ക്-ഇൻ ഇപ്പോൾ സാധാരണ രീതിയിൽ പ്രവർത്തിക്കുന്നുവെന്ന് ദുബായ് വിമാനത്താവള വക്താവ് പറഞ്ഞു.ചെറിയ തീപിടിത്തമുണ്ടായതിനാൽ ചെക്ക്-ഇന്നുകൾ താൽക്കാലികമായി നിർത്തിവച്ചതായി അതോറിറ്റി നേരത്തെ അറിയിച്ചിരുന്നു. എയർപോർട്ടിൽ അഗ്നിശമന സേനയെത്തി ഉടൻ തന്നെ തീ നിയന്ത്രണ വിധേയമാക്കിയതായി പ്രസ്താവനയിൽ പറയുന്നു. യാത്രക്കാർക്കുണ്ടായ അസൗകര്യത്തിൽ ഞങ്ങൾ ഖേദിക്കുന്നു. സാഹചര്യം പരിഹരിക്കാൻ നിലവിൽ സേവന പങ്കാളികളുമായി പ്രവർത്തിക്കുന്നുവെന്നും പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.

ഒലിച്ച് പോയത് ടാങ്കർ മാത്രം..!! ആദ്യം അർജുൻ്റെ ലോറിക്കടുത്ത് ഒരു ടാങ്കർ,​ മണ്ണിടിഞ്ഞപ്പോൾ അത് മാറ്റിയിട്ടു,​ അർജുൻ്റെ ലോറി പിന്നെ അവിടി കണ്ടില്ല; ദൃക്സാക്ഷി വെളിപ്പെടുത്തുന്നു

ഈ ടെർമിനലിൽ യാത്രക്കാർക്കായി തുറന്നിരിക്കുന്ന നാല് പ്രധാന തലങ്ങളാണുള്ളത്. ലെവൽ ഒന്നിൽ അറൈവൽ ഏരിയ ഉൾപ്പെടുന്നു. ദുബായിൽ നിന്ന് പുറത്തേക്ക് പോകാനാണെങ്കിൽ പോകേണ്ട ഡിപ്പാർച്ചർ ഏരിയയാണ് ലെവൽ 3. ചെക്ക്-ഇൻ കൗണ്ടറുകളും ടിക്കറ്റ് വിൽപ്പന ഡെസ്‌കും കാഷ്യർ സേവനങ്ങളും ഇവിടെയുണ്ട്. ദുബായ് ടെർമിനൽ 2 ദുബായുടെ സ്വന്തം ബജറ്റ് എയർലൈനിൻ്റെ ഫ്ലൈ ദുബായ് എന്ന് വിളിക്കപ്പെടുന്ന പ്രധാന ഹബ്ബാണ്, കൂടാതെ വിവിധ വിമാനക്കമ്പനികൾക്കായി ഷെഡ്യൂൾ ചെയ്തതും ചാർട്ടർ ഫ്ലൈറ്റുകളും നൽകുന്നു.

ഒലിച്ച് പോയത് ടാങ്കർ മാത്രം..!! ആദ്യം അർജുൻ്റെ ലോറിക്കടുത്ത് ഒരു ടാങ്കർ,​ മണ്ണിടിഞ്ഞപ്പോൾ അത് മാറ്റിയിട്ടു,​ അർജുൻ്റെ ലോറി പിന്നെ അവിടി കണ്ടില്ല; ദൃക്സാക്ഷി വെളിപ്പെടുത്തുന്നു

pathram desk 1:
Leave a Comment