റിലയൻസ് ഇൻഡസ്ട്രീസിന് ഒന്നാം പാദത്തിൽ 11.5 ശതമാനം വരുമാന വളർച്ച

കൊച്ചി/മുംബൈ : റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ ഏകീകൃത വരുമാനം 2024 ഏപ്രിൽ-ജൂൺ പാദത്തിൽ 11.5 ശതമാനം ഉയർന്ന് 257,823 കോടി രൂപയായി രേഖപ്പെടുത്തി. കഴിഞ്ഞ വർഷം ഇതേ പാദത്തിൽ ഇത് 231,132 കോടി രൂപയായിരുന്നു. ഉയർന്ന എണ്ണ-വാതക വില, ഈ ബിസിനസുകളിലെ ശക്തമായ വളർച്ച, ഉപഭോക്തൃ ബിസിനസുകളിലെ സ്ഥിരമായ വളർച്ച എന്നിവ വരുമാനത്തിലെ വർദ്ധനവിന് കാരണമായി.

ഓരോ മണിക്കൂറും ഓരോ ദിവസമായി, മരണക്കുറിപ്പ് എഴുതി; ആരെയും കുറ്റപ്പെടുത്താനില്ല, ആർക്കും ഈ അനുഭവം ഉണ്ടാകരുത്; രണ്ട് ദിവസം ലിഫ്റ്റിൽ രവീന്ദ്രൻ നായ‌ർ പറയുന്നു

നികുതിക്കും പലിശയ്ക്കും മുൻപുള്ള ഏകീകൃത വരുമാനം (EBITDA) 2.0% വർധിച്ച് ₹42,748 കോടി രൂപയായി.
2024 ജൂൺ 30-ന് അവസാനിച്ച പാദത്തിലെ മൂലധന ചെലവ് ₹28,785 കോടിയാണ്. ആർഐഎല്ലിന്റെ 2024 ജൂൺ 30 ലെ ഏകീകൃത അറ്റ ​​കടം 2024 മാർച്ച് 31 ലെ 116,281 കോടി രൂപയിൽ നിന്ന് 112,341 കോടി രൂപയായി കുറഞ്ഞു.

നിലവിലെ മൂല്യത്തകർച്ച കാരണം നികുതിക്ക് ശേഷമുള്ള റിലയൻസിൻ്റെ ഏകീകൃത ലാഭം 4.0% കുറഞ്ഞ് ₹17,448 കോടിയായി. ദുർബലമായ റിഫൈനിംഗ് മാർജിനുകളും ഇന്ധന ക്രാക്കും ഉയർന്ന മൂല്യത്തകർച്ചയും മൂലം ജൂൺ പാദത്തിലെ അറ്റാദായത്തിൽ 5 ശതമാനം ഇടിവ് രേഖപ്പെടുത്തി. മുൻ വർഷത്തെ 16,011 കോടി രൂപയിൽനിന്ന് അറ്റാദായം 15,138 കോടി രൂപയായി കുറഞ്ഞു.

ഇറക്കുമതി ചുങ്കം വെട്ടി കുറച്ചാൽ സ്വർണ്ണവില പവന് 45,000 രൂപയിലേക്ക് എത്തും; സ്വർണക്കള്ളക്കടത്ത് ഇല്ലാതാകും: ബജറ്റ് 2024 പ്രതീക്ഷകൾ

pathram desk 2:
Related Post
Leave a Comment