വീണ്ടും ‘ആവേശം’ സിനിമ മോഡൽ പിറന്നാൾ ആഘോഷം; 8 ഗുണ്ടകൾ പിടിയിൽ

കൊച്ചി: വീണ്ടും ‘ആവേശം’ സിനിമ മോഡൽ പിറന്നാൾ ആഘോഷം സംഘടിപ്പിച്ചു. ഇത്തവണ വാരാപ്പുഴയിൽ ആണ് പരിപാടി സംഘടിപ്പിച്ചത്. ഗുണ്ടാ നേതാവിന്റെ പിറന്നാളിനെത്തിയ 8 ഗുണ്ടകൾ പോലീസ് പിടിയിലായി. വധശ്രമകേസിൽ ഉൾപ്പെടെയുള്ള പ്രതികളായവരാണ് പോലീസ് പിടിയിലായതെന്നാണ് റിപ്പോർട്ടുകൾ. പ്രതികളെ പിടികൂടിയത് റൂറൽ എസ്‌പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ്.

മഞ്ഞുമ്മൽ സ്വദേശിയായ ഗുണ്ടാ പശ്ചാത്തലമുള്ള ആളുടെ മകന്റെ പിറന്നാള്‍ പാർട്ടിക്കാണ് ഇവർ ഒത്തുകൂടിയത്. വിവരം അറിഞ്ഞെത്തിയ പൊലീസ് പരിശോധന നടത്തി പരിപാടി പിരിച്ചുവിട്ടു. 8 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

തൃശൂരിൽ വീണ്ടും മിന്നൽ ചുഴലി; കണ്ണൂരിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി; നാല് ദിവസം അതിശക്തമായ മഴ

കഴിഞ്ഞയാഴ്ച തൃശൂരിലും സമാനമായ സംഭവം നടന്നിരുന്നു. തേക്കിൻകാട് മൈതാനിയിൽ തെക്കേ ഗോപുരനടയില്‍ ഗുണ്ടാനേതാവിന്റെ ജന്മദിനം ആഘോഷിക്കാനെത്തിയ 32 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. പിറന്നാൾ ആഘോഷ പരിപാടിയില്‍ പങ്കെടുക്കാന്‍ പ്രായപൂര്‍ത്തിയാവാത്ത 16 കുട്ടികളുമുണ്ടായിരുന്നു. അവരെ താക്കീത് ചെയ്ത് പൊലീസ് ബന്ധുക്കള്‍ക്കൊപ്പം വിട്ടു. പാർട്ടി തുടങ്ങും മുൻപേ നീക്കം പൊലീസ് പൊളിച്ചതോടെ ഗുണ്ടാത്തലവൻ മൈതാനത്ത് എത്താതെ മുങ്ങി. ഗുണ്ടാനേതാവ് കേക്ക് മുറിക്കുന്നതിന്റെ റീൽ തയാറാക്കി സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയായിരുന്നു ഉദ്ദേശം.

അത്രയും ദേഷ്യത്തിൽ ധോണിയെ ഇതുവരെ കണ്ടിട്ടില്ല; വെള്ളംകൊണ്ടുകൊടുക്കാൻ പറ്റില്ലെന്ന് പറഞ്ഞ ശ്രീശാന്തിന് നാട്ടിലേക്കുള്ള ടിക്കറ്റ് നാളെതന്നെ ബുക്ക് ചെയ്യെന്ന് ധോണി

പൊലീസിന്റെ മൂക്കിനു താഴെ പാർട്ടി നടത്തിയാൽ ലഭിക്കാവുന്ന വാർത്താപ്രാധാന്യം കൂടി കണക്കിലെടുത്തായിരുന്നു പാർട്ടിയുടെ ഒരുക്കങ്ങൾ. ഇന്നലെ ഉച്ചയോടെ തെക്കേഗോപുരനടയ്ക്കു സമീപമെത്തണമെന്നു സമൂഹമാധ്യമങ്ങളിലൂടെ അനുചരന്മാർ സന്ദേശം നൽകി. വിവരം അറിഞ്ഞതോടെ പൊലീസ് നിരീക്ഷണത്തിലായി മൈതാനം. ചെറുപ്പക്കാർ ഒത്തുകൂടിയപ്പോൾ 4 ജീപ്പുകളിൽ പൊലീസ് സംഘമെത്തി വളഞ്ഞിട്ടു പിടിച്ചു. കേക്ക് മുറിക്കാൻ പോലും കഴിഞ്ഞില്ല.

‌വെറുതേ ഒരു ഭാര്യ അല്ല..!!! ദിവ്യ എസ്. അയ്യർ വെറുതേ വിടാൻ ഉദ്ദേശിച്ചിട്ടില്ല

ആവേശം സിനിമ ഇറങ്ങിയതിന് ശേഷം നേരത്തെയും ആവേശം മോഡൽ ബർത്ത് ഡേ പാർട്ടി നടത്തിയിരുന്നു. ജയിൽ മോചിതനായ മറ്റൊരു ഗുണ്ടാത്തലവനു വേണ്ടി അനുചരന്മാർ കുറ്റൂരിൽ കോൾപാടത്തു പാർട്ടി സംഘടിപ്പിച്ചതിന്റെ റീലുകളും മുൻപു പ്രചരിച്ചിരുന്നു.

വില്‍ക്കാനുണ്ട് വിമാനം: സെക്കന്റ് ഹാന്‍ഡ് ജെറ്റ് വാങ്ങുന്നോ?

pathram desk 1:
Related Post
Leave a Comment