ഹൃദയാഘാതം: ഒമാനിൽ മലയാളി മരിച്ചു

മസ്കറ്റ്: ഹൃദയസ്തംഭനം മൂലം ഒമാനിലെ മസ്കറ്റിൽ മലയാളി മരിച്ചു അന്തരിച്ചു. തൃശ്ശൂർ കോട്ടപ്പുറം റെയിൽവേ ഗേറ്റിന് സമീപം താമസിക്കുന്ന നടുവിൽപുരയ്ക്കൽ അനേക് (46) ആണ് മരിച്ചത്

ബിസിനസ് ആവശ്യാർത്ഥം വിസിറ്റ് വിസയിൽ വന്ന അനേകിന് ഹൃദയസ്തംഭനം നേരിട്ടതിനെ തുടർന്ന് സുൽത്താൻ കാബൂസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർ ചികിത്സക്കായി ജൂലൈ 14 ചൊവ്വാഴ്ച നാട്ടിലേക്ക് കൊണ്ടുപോകാനിരിക്കെ വെള്ളിയാഴ്ച അനേക് മരണപ്പെട്ടതായി ആശുപത്രി അധികൃതർ അറിയിച്ചു.

പിതാവ്: സേതുമാധവൻ, മാതാവ്: ഗീത, ഭാര്യ: നീതു, മകൾ: ഹൃതിക, സഹോദരൻ: ഗോപിനാഥ്. മൃതദേഹം ഒമാൻ തൃശ്ശൂർ ഓർഗനൈസേഷന്റെ നേതൃത്വത്തിൽ തുടർ നടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

pathram desk 1:
Related Post
Leave a Comment