നാനി – വിവേക് ആത്രേയ ചിത്രം ‘സരിപോധ ശനിവാരം’; ആദ്യ ഗാനം ‘ഗരം ഗരം’ ലിറിക്കൽ വീഡിയോ പുറത്ത്

സിനിമകളോടൊപ്പം തന്നെ ചിത്രത്തിലെ പാട്ടുകൾക്ക് വളരെയധികം പ്രാധാന്യം കൊടുക്കുന്ന നടനാണ് നാനി. ഡിവിവി എന്റർടൈന്മെന്റ്സിന്റെ ബാനറിൽ ഡിവിവി ദനയ്യയും കല്യാൺ ദസറിയും നിർമിച്ച് വിവേക് ആത്രേയ സംവിധാനം ചെയ്യുന്ന നാനി നായകനാകുന്ന ‘സരിപോധ ശനിവാരം’ അണിയറയിൽ ഒരുങ്ങുകയാണ്. ജേക്‌സ് ബിജോയ് ചിത്രത്തിൽ സംഗീത സംവിധാനം നിർവഹിക്കുന്നു.

ചിത്രത്തിന്റെ ആദ്യ ഗാനം ‘ഗരം ഗരം’ ലിറിക്കൽ വീഡിയോ റിലീസായി. റോക്ക് ഗാനമാണ് ജേക്‌സ് ബിജോയ് ഒരുക്കിയിരിക്കുന്നത്. വിശാൽ ദഡ്ലാനി ഗാനം ആലപിച്ചിരിക്കുന്നു. നിമിഷനേരം കൊണ്ട് ഗാനം പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റി. സനപതി ഭരധ്വാജ്‌ പട്രൂടു ഗാനത്തിന്റെ വരികൾ രചിച്ചിരിക്കുന്നു. ആക്ഷൻ സ്വഭാവം ഗാനത്തിൽ ഉടനീളം കാണാം.

പ്രിയങ്ക മോഹൻ ചിത്രത്തിൽ നായികയായി എത്തുന്നു. എസ് ജെ സൂര്യ ചിത്രത്തിൽ പ്രധാന കഥാപാത്രമായി എത്തുന്നു. ഛായാഗ്രഹണം മുരളി ജി നിർവഹിക്കുന്നു. കാർത്തിക ശ്രീനിവാസ് ചിത്രത്തിന്റെ എഡിറ്റിങ്ങ് കൈകാര്യം ചെയ്യുന്നു. തെലുഗ്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിൽ ചിത്രം ഓഗസ്റ്റ് 29 2024ൽ റിലീസ് ചെയ്യും. പി ആർ ഒ – ശബരി

pathram:
Related Post
Leave a Comment