ഡിജിറ്റൽ ബാങ്കിംഗിൽ വിപ്ലവം സൃഷ്ടിക്കാൻ ജിയോ ഫിനാൻസ് ആപ്പ്

മുംബൈ: ഉപയോക്താക്കൾക്ക് ഡിജിറ്റൽ ബാങ്കിംഗിൽ മികച്ച അനുഭവം നല്കാൻ ‘ജിയോ ഫിനാൻസ് ആപ്പ്’ അവതരിപ്പിച്ചു ജിയോ ഫിനാൻഷ്യൽ സർവീസസ് ലിമിറ്റഡ്. ആപ്പിന്റെ ബീറ്റ വേർഷനാണ് ഇപ്പോൾ ലഭിക്കുക. ദൈനംദിന ധനകാര്യത്തിലും ഡിജിറ്റൽ ബാങ്കിംഗിലും വിപ്ലവം സൃഷ്ടിക്കുന്ന ഒരു അത്യാധുനിക പ്ലാറ്റ്ഫോമായ ഈ ആപ്പ് ഉപയോക്തൃ-സൗഹൃദ ഇൻ്റർഫേസിൽ ഡിജിറ്റൽ ബാങ്കിംഗ്, യുപിഐ ഇടപാടുകൾ, ബിൽ സെറ്റിൽമെൻ്റുകൾ, ഇൻഷുറൻസ്, അക്കൗണ്ടുകളുടെയും സേവിംഗുകളുടെയും ഏകീകൃത ആക്സസ് എന്നിവ തടസ്സങ്ങളില്ലാതെ ലഭ്യമാക്കും.

സാമ്പത്തിക സാങ്കേതികവിദ്യയിൽ തുടക്കകാർക്കുവരെ അനായാസമായി സാമ്പത്തിക ഇടപാട് നടത്താൻ സഹായിക്കുന്നതരത്തിൽ “ജിയോ ഫിനാൻസ്” ആപ്പ് സേവനം നൽകുന്നു. തൽക്ഷണ ഡിജിറ്റൽ അക്കൗണ്ട് തുറക്കൽ, “ജിയോ പേയ്‌മെൻ്റ് ബാങ്ക് അക്കൗണ്ട്” ഫീച്ചർ ഉപയോഗിച്ച് കാര്യക്ഷമമായ ബാങ്ക് മാനേജ്‌മെൻ്റ് എന്നിവ ആപ്പിന്റെ പ്രധാന സവിശേഷതകളിൽ ഉൾപ്പെടുന്നു. ഭാവിയിൽ മ്യൂച്വൽ ഫണ്ടുകളിലെ വായ്പകളിൽ തുടങ്ങി ഭാവനവായ്പകൾ വരെ നൽകുന്ന രീതിയിലേക്ക് ആപ്പിന്റെ സേവനം പുരോഗമിക്കും.

ഉപയോക്താക്കളുടെ സംതൃപ്തി ഉറപ്പാക്കാൻ എന്തൊക്കെ പരിഷ്കരണങ്ങളാണ് നടത്തേണ്ടതെന്ന് അവരിൽനിന്ന് അഭിപ്രായം തേടാൻ ബീറ്റാ വേർഷനാണ് ആദ്യം ലഭ്യമാക്കുന്നത്.

“ജിയോഫിനാൻസ് ആപ്പ് വിപണിയിൽ അവതരിപ്പിക്കുന്നതിൽ ഞങ്ങൾ സന്തുഷ്ടരാണ്. ഡിജിറ്റലിൽ സാമ്പത്തികം കൈകാര്യം ചെയ്യുന്ന രീതി പുനർനിർവചിക്കാൻ ലക്ഷ്യമിടുന്ന ഒരു പ്ലാറ്റ്ഫോം ആണിത്. സാമ്പത്തികവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ഒരൊറ്റ പ്ലാറ്റ്ഫോമിൽ എല്ലാ ഉപയോക്താക്കൾക്കും ലളിതമായി ലഭ്യമാക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം,” കമ്പനി വക്താവ് പറഞ്ഞു.

pathram desk 2:
Related Post
Leave a Comment