ടൈം മാഗസിന്റെ ഏറ്റവും സ്വാധീനമുള്ള 100 കമ്പനികളിൽ റിലയൻസും

മുംബൈ: ടൈം മാഗസിന്റെ 2024-ലെ ഏറ്റവും സ്വാധീനമുള്ള 100 കമ്പനികളുടെ പട്ടികയിൽ ‘ടൈറ്റൻസ്’ വിഭാഗത്തിന് കീഴിൽ റിലയൻസ് ഇൻഡസ്ട്രീസ് ഇടംപിടിച്ചു. 2021-ൽ ജിയോ പ്ലാറ്റ്‌ഫോമുകൾ പട്ടികയിൽ ഇടം പിടിച്ചിരുന്നു. ഇതോടെ ഈ ബഹുമതി രണ്ടുതവണ ലഭിച്ച ഏക ഇന്ത്യൻ കമ്പനിയായി റിലയൻസ് മാറി.

ഒരു ടെക്‌സ്‌റ്റൈൽ കമ്പനിയിൽ നിന്ന് 200 ബില്യൺ ഡോളർ മൂല്യമുള്ള ഒരു കമ്പനിയിലേക്കുള്ള റിലയൻസിൻ്റെ വളർച്ച ഉയർത്തിക്കാട്ടിക്കൊണ്ട് റിലയൻസിനെ ‘ഇന്ത്യയുടെ ജഗർനട്ട്’ എന്ന് ടൈം വിശേഷിപ്പിച്ചു. ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമായ ഇന്ത്യയിൽ നിരവധി സാമ്പത്തിക മേഖലകളിൽ റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് വിപ്ലവം സൃഷ്ടിച്ചു, ലോകോത്തര ഉൽപന്നങ്ങളും സേവനങ്ങളും മിതമായ നിരക്കിൽ ലഭ്യമാക്കി.

ചെയർമാൻ മുകേഷ് അംബാനിയുടെ കീഴിൽ, ജിയോയുടെ മൊബൈൽ ഡാറ്റ വിപ്ലവം, ലോകത്തിലെ ഏറ്റവും വലിയ റിഫൈനിംഗ് കോംപ്ലക്സ്, പുതിയ ഊർജ്ജത്തിലും സുസ്ഥിരതയിലും ഗണ്യമായ നിക്ഷേപം തുടങ്ങിയ സുപ്രധാന സംരംഭങ്ങൾക്കും റിലയൻസ് നേതൃത്വം നൽകി. ഇതിനു പുറമെ 2035-ഓടെ നെറ്റ് സീറോ കാർബണിലെത്തുകയെന്ന ലക്ഷ്യത്തിനായി വിവിധ നടപടികൾ സ്വീകരിക്കുകയാണ് റിലയൻസ്.

pathram desk 2:
Related Post
Leave a Comment