കൊച്ചി: വേൾഡ് ഗോൾഡ് കൗൺസിൽ ഇന്ത്യ സിഇഒ ആയി നിയമിതനായതിനു ശേഷം ആദ്യമായി കേരളത്തിൽ എത്തുന്ന സച്ചിൻ ജയന് ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ (എ.കെ.ജി.എസ്.എം.എ) സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകും. മേയ് 31ന് എറണാകുളം ഹോട്ടൽ താജ് വിവാന്റെയിൽ നടക്കുന്ന ചടങ്ങിൽ സംസ്ഥാന പ്രസിഡണ്ട് ഡോ. ബി. ഗോവിന്ദൻ അധ്യക്ഷത വഹിക്കും. കേരളത്തിലെ സ്വർണ വ്യാപാര മേഖലയിലെ വിവിധ വിഷയങ്ങൾ ചർച്ച ചെയ്യുമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രൻ, ട്രഷറർ എസ്. അബ്ദുൽ നാസർ എന്നിവർ അറിയിച്ചു.
- pathram desk 1 in BREAKING NEWSBUSINESSKeralaLATEST UPDATESMain sliderNEWS
വേൾഡ് ഗോൾഡ് കൗൺസിൽ ഇന്ത്യ സിഇഒ സച്ചിൻ ജയന് എ.കെ.ജി.എസ്.എം.എ സ്വീകരണം നൽകും
Related Post
Leave a Comment