‘
മെട്രോ, കൊടുവിൽ ഒരുവൻ എന്ന ചിത്രങ്ങൾക്ക് ശേഷം അനന്ത കൃഷ്ണൻ സംവിധാനം ചെയ്ത് സിംഹ, മെട്രോ സിരീഷ്, യോഗി ബാബു എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന നോൺ വയലൻസ് എന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്ത്. എ കെ പിക്ചേഴ്‌സിന്റെ ബാനറിൽ ലേഖ ചിത്രം നിർമിക്കുന്നു. ബി ശിവകുമാറാണ് എക്സിക്യൂട്ടീവ് പ്രൊഡ്യുസർ.
യുവൻ ശങ്കർ രാജ സംഗീത സംവിധാനം നിർവഹിക്കുന്നു. ഛായാഗ്രഹണം – എൻ എസ് ഉദയകുമാർ, എഡിറ്റർ – ശ്രീകാന്ത് എൻ ബി, കലാസംവിധാനം – പപ്പനാടു സി ഉദയകുമാർ, ആക്ഷൻ – മഹേഷ് മാത്യു, വരികൾ – വിവേക്, സൂപ്പർ സുബു, പി ആർ ഒ – ശബരി
Leave a Comment