‘പർദ്ദ’: മലയാളത്തിലും തെലുങ്കിലും റിലീസ് ചെയ്യും; അനുപമ പരമേശ്വരൻ, ദർശന രാജേന്ദ്രൻ, സംഗീത എന്നിവർ പ്രധാന വേഷങ്ങളിൽ

ഹൈദരാബാദ്: ആനന്ദ മീഡിയുടെ ആദ്യ തെലുങ്ക് നിർമാണ സംരംഭമായി പ്രവീൺ കന്ദ്രേഗുലയുടെ സംവിധാനത്തിൽ ‘പർദ്ദ: ഇൻ ദ നെയിം ഓഫ് ലവ്’ ഒരുങ്ങുന്നു. വിജയ് ദൊങ്കട, ശ്രീനിവാസുലു പി.വി, ശ്രീധർ മക്കുവ എന്നിവർ നിർമ്മിക്കുന്ന ചിത്രത്തിൽ അനുപമ പരമേശ്വരൻ, ദർശന രാജേന്ദ്രൻ, സംഗീത എന്നിവർ ശക്തമായ സ്ത്രീകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ദർശനയുടെ ആദ്യ തെലുങ്ക് ചിത്രം കൂടിയാണ് ‘പർദ്ദ’. ചിത്രത്തിൻ്റെ ടൈറ്റിൽ ലോഞ്ച് നിർവഹിച്ചത് നടി സാമന്തയും സംവിധായകരായ രാജ് & ഡി.കെ.യുമാണ്.

ഡൽഹി, ഹിമാചൽ പ്രദേശ്, ഗ്രാമീണ പ്രദേശങ്ങൾ എന്നിവ പ്രധാന ലൊക്കേഷനുകളായ ‘പർദ്ദ’യുടെ ഷൂട്ടിംഗ് മെയിൽ ഹൈദരാബാദിൽ പൂർത്തിയാകും. പ്രേക്ഷകരെ രസിപ്പിക്കുന്നതിനൊപ്പം, ആഴത്തിൽ ചിന്തിപ്പിക്കുന്നതും പുതുമയാർന്നതും ശക്തവുമായ ഒരു കഥ അവതരിപ്പിക്കാനാണ് ‘പർദ്ദ’യിലൂടെ ഞങ്ങൾ ശ്രമിക്കുന്നത്.” ചിത്രത്തിൻ്റെ സംവിധായകൻ പ്രവീൺ കാന്ദ്രെഗുല പറഞ്ഞു. ഒരു നീണ്ടയാത്രയാണ് ഈ ചിത്രം യാഥാർഥ്യമാകുന്നതോടെ അവസാനിക്കുന്നത്. ചിത്രം പ്രേക്ഷകർക്ക് മുന്നിൽ എത്താൻ കാത്തിരിക്കുന്നു” അദ്ദേഹം കൂട്ടിച്ചേർത്തു.

“ഞങ്ങളുടെ ഈ ചിത്രം ഒരു കഥ എന്നതിലുപരി ഒരു അനുഭവമാണ്, കാഴ്ചക്കാരെ മറ്റൊരു തലത്തിലേക്ക് കൂട്ടികൊണ്ടുപോകുന്ന ഒരു യാത്രയാണ്”, നിർമ്മാതാവ് വിജയ് ഡോങ്കട പറഞ്ഞു.

രോഹിത് കോപ്പുവാണ് ‘പർദ്ദ’യുടെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ. വനമാലിയുടെ വരികൾക്ക് ഗോപി സുന്ദർ സംഗീതം പകരുന്നു. പൂജിത ശ്രീകാന്തിയും പ്രഹാസ് ബൊപ്പുടിയുംമാണ് തിരക്കഥ. കൃഷ്ണ പ്രത്യുഷ സ്ക്രിപ്റ്റ് ഡോക്ടറായി പ്രവർത്തിച്ചു. മൃദുൽ സുജിത് ഛായാഗ്രഹണവും ധർമേന്ദ്ര കകരള എഡിറ്റിഗും നിർവ്വഹിച്ചു. വരുൺ വേണുഗോപാൽ സൗണ്ട് ഡിസൈൻ കൈകാര്യം ചെയ്യുന്നു. ശ്രീനിവാസ് കലിംഗ കലാസംവിധായകനായ ‘പർദ്ദ’യുടെ വസ്ത്രാലങ്കാരം നിർവ്വഹിച്ചത് പൂജിത തടികൊണ്ട. ഫസ്റ്റ് അസിസ്റ്റൻ്റ് ഡയറക്ടർ – അഭിനയ് ചിലുകമാരി. സ്റ്റിൽ ഫോട്ടോഗ്രാഫി – നർസിംഗറാവു കോമനബെല്ലി. ചിത്രത്തിൻ്റെ മാർക്കറ്റിംഗ് & കമ്മ്യൂണിക്കേഷൻസ് നിർവഹിക്കുന്നത് സംഗീത ജനചന്ദ്രനാണ് (സ്റ്റോറീസ് സോഷ്യൽ). ഡിസൈൻ നിർവ്വഹിക്കുന്നത് അനിൽ & ഭാനു.

pathram desk 2:
Leave a Comment