കേരളത്തിൽ പരസ്യ പ്രചാരണത്തിന് നാളെ കൊട്ടിക്കലാശം; 13 സംസ്ഥാനങ്ങളിൽ 26 ന് ജനവിധി

കൊച്ചി: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട പരസ്യ പ്രചാരണത്തിന് നാളെ കൊട്ടിക്കലാശമാകും.
കേരളമുൾപ്പെടെയുള്ള സ്ഥലങ്ങളിൽ പ്രചാരണം അവസാന ലാപ്പിലാണ്.

ശക്തമായ പ്രചാരണ പരിപാടികളാണ് ഓരോ മുന്നണികളും പാർട്ടികളും നടത്തുന്നത്.

അവസാന നിമിഷത്തിൽ കൂടുതൽ വോട്ടുകൾ പെട്ടിയിലാക്കാനായി കൊണ്ടുപിടിച്ച പരിപാടികളിലാണ് സ്ഥാനാർഥികൾ.

നാളെ നടക്കാനിരിക്കുന്ന കൊട്ടിക്കലാശത്തിൽ കരുത്ത് കാട്ടാനുള്ള ഒരുക്കത്തിലാണ് കേരളത്തിലെ പാർട്ടികൾ.

ദേശീയ, സംസ്ഥാന, യുവ, വനിതാ നേതാക്കളെല്ലാം മണ്ഡലങ്ങളുടെ വിവിധ ഭാഗങ്ങളിൽ പരിപാടികൾ നടത്തുകയാണ്.

കുടുംബയോഗങ്ങൾ മുതൽ പാർട്ടി യോഗങ്ങൾ വരെ സജീവമാണ്.

ഇന്നും നാളെയുമായി അവസനാവട്ട മണ്ഡലപര്യടനങ്ങളിലാണ് സ്ഥാനാർഥികൾ.

നാളെ വൈകീട്ട് ആറ് വരെയാണ് പരസ്യ പ്രചാരണത്തിനുള്ള സമയം.

വ്യാഴാഴ്ച നിശബ്ദപ്രചാരണമാണ്.

വെള്ളിയാഴ്ച കേരളം രാജ്യത്തിന്റെ വിധി എഴുത്തിന്റെ ഭാഗമാകും.

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ പോളിംഗ് നടക്കുന്നത് 88 മണ്ഡലങ്ങളിലാണ്.

13 സംസ്ഥാനങ്ങളിലായാണ് ഈ 88 മണ്ഡലങ്ങൾ കിടക്കുന്നത്.

കേരളത്തിലെ 20 മണ്ഡലങ്ങൾക്കൊപ്പം കർണാടകയിലെ 14, രാജസ്ഥാനിലെ 13 മണ്ഡലങ്ങളിലും ഈ ഘട്ടത്തിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.

കലാപബാധിത മേഖലയായ ഔട്ടർ മണിപ്പുരിലെ ശേഷിക്കുന്ന ബൂത്തുകളിലും ഈ ഘട്ടത്തിലാണ് തെരഞ്ഞെടുപ്പ്.

യുപി, മഹാരാഷ്ട്ര, ജമ്മു & കശ്മീര്‍, ബംഗാള്‍, ബിഹാര്‍, മധ്യപ്രദേശ്, അസം, ഛത്തീസ്ഗഢ്, തൃപുര എന്നീ സംസ്ഥാനങ്ങളിലെ ഏതാനും മണ്ഡലങ്ങളും 26 ന് വിധി എഴുതും.

pathram desk 2:
Related Post
Leave a Comment