മഹാ മൂവീസിൻ്റെ ‘ശബരി’യിൽ വരലക്ഷ്മി ശരത്കുമാർ സുപ്രധാന വേഷത്തിലെത്തുന്നു !

തെലുങ്ക്, തമിഴ്, ഹിന്ദി, കന്നഡ, മലയാളം എന്നീ ഭാഷകളിൽ റിലീസിന് തയ്യാറെടുക്കുന്ന പാൻ ഇന്ത്യൻ ചിത്രം ‘ശബരി’യിൽ യുവതാരം വരലക്ഷ്മി ശരത്കുമാർ സുപ്രധാന വേഷത്തിലെത്തുന്നു. അനിൽ കാറ്റ്സ് കഥ, തിരക്കഥ എന്നിവ നിർവഹിച്ച്, സംവിധായകനായ് അരങ്ങേറ്റം കുറിക്കുന്ന ഈ ചിത്രം മെയ് 3ന് തിയറ്ററുകളിൽ റിലീസ് ചെയ്യും. സണ്ണി നാഗബാബുവാണ് കോ-റൈറ്റർ. മഹാ മൂവീസിൻ്റെ ബാനറിൽ മഹേന്ദ്ര നാഥ് കോണ്ട്‌ല നിർമ്മിക്കുന്ന ചിത്രം മഹർഷി കോണ്ട്‌ലയാണ് അവതരിപ്പിക്കുന്നത്.

നൂതനമായ കഥയും തിരക്കഥയുമായാണ് ‘ശബരി’ എത്തുന്നത് എന്ന് നിർമ്മാതാവ് മഹേന്ദ്ര നാഥ് കോണ്ട്‌ല മാധ്യമങ്ങളോട് പറഞ്ഞു. ശക്തമായ ഇമോഷണൽ രം​ഗങ്ങളും ഗ്രിപ്പ് ചെയ്യുന്ന ത്രില്ലർ ഘടകങ്ങളും ചിത്രത്തിലുണ്ടാകും എന്നും അദ്ദേഹം പറഞ്ഞു. “വരലക്ഷ്മിയുടെ എല്ലാ ചിത്രങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായിരിക്കും ഈ ചിത്രം, അവളുടെ അഭിനയത്തിലെ പ്രാഗത്ഭ്യം പ്രേക്ഷകരെ വിസ്മയിപ്പിക്കും. തെലുങ്ക്, തമിഴ് പതിപ്പുകളുടെ അവസാന പകർപ്പുകൾ കണ്ടതിന് ശേഷമുള്ള ഔട്ട്‌പുട്ടിൽ ഞങ്ങൾ വളരെ സന്തുഷ്ടരാണ്. മറ്റ് ഭാഷാ ഡബ്ബുകൾ ഇപ്പോൾ നടക്കുന്നു. വേൾഡ് ഓഫ് ശബരി എന്ന പ്രിലൂഡ് വീഡിയോക്ക് ലഭിച്ച പ്രതികരണത്തിൽ ഞങ്ങൾ സന്തുഷ്ടരാണ്. മെയ് 3ന് ഞങ്ങൾ ചിത്രം ഒരു പാൻ ഇന്ത്യൻ റിലീസായി നൽകുന്നു.”എന്നും നിർമ്മാതാവ് മഹേന്ദ്ര നാഥ് കോണ്ട്‌ല പറയുകയുണ്ടായി.

ഗണേഷ് വെങ്കിട്ടരാമൻ, ശശാങ്ക്, മൈം ഗോപി, സുനയന, രാജശ്രീ നായർ, മധുനന്ദൻ, രഷിക ബാലി (ബോംബെ), വിവ രാഘവ, പ്രഭു, ഭദ്രം, കൃഷ്ണ തേജ, ബിന്ദു പഗിഡിമാരി, അശ്രിത വെമുഗന്തി, ഹർഷിണി കോഡൂർ, അർച്ചന അനന്ത്, പ്രമോദിനി ബേബി നിവേക്ഷ, ബേബി കൃതിക തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന വേഷങ്ങളിൽ എത്തുന്നത്.

എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: സീതാരാമരാജു മല്ലേല, ഛായാഗ്രഹണം: രാഹുൽ ശ്രീവത്സവ, നാനി ചാമിഡി ഷെട്ടി, ചിത്രസംയോജനം: ധർമേന്ദ്ര കകരാല, സംഗീതം: ഗോപി സുന്ദർ, കമ്പോസർ: മഹർഷി കോണ്ട്ല, സഹ രചന: സണ്ണി നാഗബാബു, ഗാനങ്ങൾ: റഹ്മാൻ, മിട്ടപ്പള്ളി സുരേന്ദർ, മേക്കപ്പ്: ചിറ്റൂർ ശ്രീനു, വസ്ത്രാലങ്കാരം: അയ്യപ്പ, മാനസ, സ്റ്റിൽസ്: ഈശ്വർ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ലക്ഷ്മിപതി കാന്തിപ്പുടി, സഹസംവിധാനം: വംശി, ആക്ഷൻ: നന്ദു, നൂർ, കോറിയോഗ്രാഫർമാർ: സുചിത്ര ചന്ദ്രബോസ്, രാജ് കൃഷ്ണ, കലാസംവിധാനം: ആശിഷ് തേജ പൂലാല, പിആർഒ: ശബരി.

pathram desk 1:
Related Post
Leave a Comment