ടിക്കറ്റ് ചോദിച്ചതിൻ്റെ പക; തൃശൂരിൽ ടി.ടി.ഇ യെ ട്രെയിനിൽ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തി

തൃശൂർ: തൃശൂരിൽ ടി ടി ഇ യെ ട്രെയിനിൽ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തി.

എറണാകുളം പാറ്റ്ന എക്സ്പ്രസ് തൃശ്ശൂരിലെ വെളപ്പായയിൽ എത്തിയപ്പോഴാണ് നടുക്കുന്ന സംഭവം നടന്നത്.

എറണാകുളം സ്വദേശിയായ കെ. വിനോദിനെയാണ് ടിക്കറ്റ് ചോദിച്ചപ്പോൾ ഒഡീഷ സ്വദേശിയായ യാത്രക്കാരൻ രജനികാന്ത് തള്ളിയിട്ട് കൊല്ലപ്പെടുത്തിയത്.

ടിക്കറ്റ് ചോദിച്ചതിൻ്റെ പകയിലാണ് അതിഥി തൊഴിലാളിയായ യാത്രക്കാരൻ ടിടിഇയെ ട്രെയിനിൽ നിന്ന് തള്ളിയിട്ടത്.

എസ് 11 കോച്ചിൽ നിന്നാണ് പ്രതിയെ പിടികൂടിയത്.

തള്ളിയിട്ട ശേഷം ട്രാക്കിൽ വീണ് കിടന്നപ്പോൾ മറ്റൊരു ട്രെയിൻ വിനോദിന്റെ മേൽ കയറിയതായും സംശയമുണ്ട്.

അതിഥി തൊഴിലാളിയായ പ്രതിയെ പാലക്കാട് റെയിൽവെ പൊലീസിൻ്റെ കസ്റ്റഡിയിലെടുത്തു.

pathram desk 2:
Related Post
Leave a Comment