മലപ്പുറം: മലപ്പുറത്ത് രണ്ടരവയസുകാരിയെ അതിക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ കേസില്‍ പിതാവ് മുഹമ്മദ് ഫായിസിനെതിരേ കൊലക്കുറ്റം ചുമത്തി. പിന്നാലെ ഫായിസിന്റെ അറസ്റ്റും പൊലീസ് രേഖപ്പെടുത്തി. ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരമുള്ള കുറ്റവും ഫായിസിന് മേല്‍ ചുമത്തിയിട്ടുണ്ട്.
അതിക്രൂരമായി മര്‍ദ്ദിച്ചതിനുപുറമെ ബോധം പോയ കുഞ്ഞിനെ ഭിത്തിയിലെറിഞ്ഞതായും തുടര്‍ന്ന് കുഞ്ഞിന്റെ തലയ്ക്കുള്ളില്‍ രക്തം കെട്ടിനിന്നതായും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. കത്തിച്ച സിഗരറ്റ് കൊണ്ട് കുത്തിയ മുറിവുകളും കുട്ടിയുടെ ശരീരത്തിലുണ്ടായിരുന്നു. കുഞ്ഞിന്റെ വാരിയെല്ലുകളും പൊട്ടിയിരുന്നു. മര്‍ദ്ദനമേറ്റപ്പോള്‍ കുഞ്ഞിന്റെ തലയിലുണ്ടായ രക്തസ്രാവമാണ് മരണ കാരണമെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.
Leave a Comment