‘പുഷ്പ’യുടെ സംവിധായകന് പിറന്നാൾ ആശംസകൾ നേർന്ന് അല്ലു അർജുൻ !

ലോകമെമ്പാടും ആരാധകരുള്ള തെ​ഗുങ്ക് നടനാണ് അല്ലു അർജുൻ. താരത്തിന്റെ ഏറ്റവും ഒടുവിലായ് തിയറ്റർ റിലീസ് ചെയ്ത ചിത്രമാണ് ‘പുഷ്പ: ദി റൈസ്’. സുകുമാര്‍ സംവിധാനം നിർവഹിച്ച ഈ ചിത്രം രണ്ട് ഭാ​ഗങ്ങളായാണ് എത്തുന്നത്. ചിത്രത്തിന്റെ രണ്ടാം ഭാ​ഗമായ ‘പുഷ്പ: ദി റൂൾ’നായ് പ്രേക്ഷകർ കാത്തിരിക്കുന്ന വേളയിൽ തന്റെ പ്രിയ സംവിധായകന് പിറന്നാൾ ആശംസകൾ നേർന്നിരിക്കുകയാണ് അല്ലു അർജുൻ. സുകുമാറിന്റെ ചിത്രങ്ങൾ തന്റെ ഒഫീഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തുകൊണ്ടാണ് അല്ലു അർജുൻ ആശംസകൾ അറിയിച്ചത്. ഇവ ഞാൻ എടുത്തതാണെന്നും ഞാൻ തനെയാണ് എഡിറ്റ് ചെയ്തതെന്നനും അല്ലു അർജുൻ ആശംസ കുറുപ്പിൾ ഉൾപ്പെടുത്തി.

അല്ലു അർജുൻ, രശ്മിക മന്ദാന, ഫഹദ് ഫാസിൽ എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ ‘പുഷ്പ: ദി റൈസ്’ വൻ മാസ്സ് ആക്ഷൻ രം​ഗങ്ങോടെ എത്തിയ ഒരു പാൻ ഇന്ത്യൻ സിനിമയാണ്. ചിത്രത്തിലെ മാസ് ഡയലോഗുകളും ഗാനങ്ങളും സിനിമാപ്രേമികള്‍ ആഘോഷമാക്കിയിരുന്നു. രണ്ടാംഭാ​ഗം പ്രതീക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്ന്. വരുന്ന ആ​ഗസ്ത് 15നാണ് ‘പുഷ്പ: ദി റൂൾ’ തിയറ്ററുകളിലെത്തുന്നത്. മൈത്രി മൂവി മേക്കേഴ്‌സിന്റെ ബാനറിലാണ് ചിത്രം നിർമ്മിക്കുന്നത്.

pathram:
Related Post
Leave a Comment