16,000 കുട്ടികൾ കഥ പറഞ്ഞ റിലയൻസിന്റെ ‘വി കെയർ, വി വോളണ്ടിയർ – കഹാനി കലാ ഖുഷി’ കാമ്പയിന് സമാപനം

റിലയൻസ് ഫൗണ്ടേഷന്റെ ‘വി കെയർ, വി വോളണ്ടിയർ – കഹാനി കലാ ഖുഷി’ എന്ന 75 ദിവസം നീണ്ടു നിന്ന, കുട്ടികൾക്കായുള്ള കാമ്പയിൻ ഇന്നലെ മുംബൈയിൽ നടന്ന 900-ലധികം കുട്ടികൾ പങ്കെടുത്ത ‘ജിയോ പ്രസെന്റ്സ് ഹാംലീസ് വണ്ടർലാൻഡ്’ -ൽ സമാപിച്ചു. ഇഷ അംബാനി സമാപന പരിപാടിയിൽ കുട്ടികളോടപ്പം കഥകൾ ആസ്വദിച്ചു.

രാജ്യത്തെ 25 നഗരങ്ങളിലായി, 75 ദിവസാം നീണ്ടു നിന്ന, 1,200 റിലയൻസ് വോളന്റിയർമാർ പങ്കെടുത്ത ഈ കാമ്പയിൻ 16,000 കുട്ടികളിലെത്തി. “ഞങ്ങൾക്കെല്ലാവർക്കും കുട്ടികൾക്കിടയിൽ സന്തോഷം പകരുന്നതിന്റെ പര്യായമാണ് ഉത്സവകാലം. ഈ വർഷവും, ഇന്ത്യയിലുടനീളമുള്ള റിലയൻസ് കുടുംബത്തിലെ ഞങ്ങളുടെ സഹപ്രവർത്തകരുടെ സഹകരണത്തോടെ നമ്മുടെ മനോഹരമായ ഈ രാജ്യത്തിന്റെ നാടോടിക്കഥ സംസ്‌കാരത്തിന് പുതു ജീവൻ നൽകി ആയിരക്കണക്കിന് കുട്ടികളുമായി ഞങ്ങൾ ഈ ഉത്സവകാലത്ത് സന്തോഷം പങ്കിട്ടു. കഥകളിലൂടെയും കലയിലൂടെയും ക്രിയാത്മകമായി ആശയങ്ങൾ പ്രകടിപ്പിക്കാൻ ഞങ്ങൾ കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നു. ” ഇഷ അംബാനി പറഞ്ഞു.

റിലയൻസ് ഫൗണ്ടേഷൻ ഒരു ദശാബ്ദത്തിലേറെയായി എല്ലാ വർഷവും ഈ സമയത്ത് വിവിധ നഗരങ്ങളിലായി പിന്നാക്ക വിഭാഗങ്ങളിൽ നിന്നുള്ള കുട്ടികളിക്കിടയിൽ ഇത്തരത്തിലുള്ള പരിപാടികൾ ആസൂത്രണം ചെയ്തു വരുന്നു. ഈ വർഷം, ‘വി കെയർ, വി വോളണ്ടിയർ – കഹാനി കലാ ഖുഷി’, എന്ന കാമ്പയിൻ ഫൗണ്ടേഷൻ പിന്തുണയ്ക്കുന്ന നിരവധി സംഘടനകളിലൂടെ കുട്ടികൾക്കായി കഥപറച്ചിൽ, സംസ്കാരം, കല എന്നിവ സംയോജിപ്പിക്കുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു. അഹമ്മദാബാദ്, ഭുവനേശ്വർ, ചെന്നൈ, ഡൽഹി, ജയ്പൂർ, ഹൈദരാബാദ്, മുംബൈ, കൊച്ചി തുടങ്ങി 25 നഗരങ്ങളിലാണ് നടന്നത്.

ഈ കഥകളാൽ പ്രചോദിതരായി, ഇന്ത്യയെ ഭാവനാത്മകമായി കണ്ടെത്തുന്നതിനും അവരുടെ ആശയങ്ങൾ കലയിലൂടെ ക്രിയാത്മകമായി പ്രകടിപ്പിക്കുന്നതിനും സഹായകമായ പ്രായത്തിനനുയോജ്യമായ കഥകൾ പറഞ്ഞുകൊണ്ട് സന്നദ്ധപ്രവർത്തകർ കുട്ടികളുമായി ഇടപഴകി. കഥകളിൽ ഉത്സവങ്ങൾ, നാടോടി കഥകൾ , ഗോത്രവർഗ കഥകൾ എന്നിവ ഉൾപ്പെടുന്നു. കലയോടുള്ള അഭിനിവേശം നിലനിർത്തുക എന്ന ലക്ഷ്യത്തോടെ കാമ്പയിനിൽ കുട്ടികൾക്കായി കഥാപുസ്തകങ്ങൾക്കൊപ്പം കലാസാമഗ്രികളും വിതരണം ചെയ്തു.

pathram desk 2:
Related Post
Leave a Comment