ആജീവനാന്ത വരുമാനവും ഇന്‍ഷുറന്‍സ് പരിരക്ഷയും; എല്‍ഐസി ജീവന്‍ ഉത്സവ് പ്ലാന്‍

കൊച്ചി: ആജീവനാന്ത വരുമാനവും ഇന്‍ഷുറന്‍സ് പരിരക്ഷയും നല്‍കുന്ന പുതിയ ജീവന്‍ ഉത്സവ് പ്ലാന്‍ (പ്ലാന്‍ നം. 871) എല്‍ഐസി അവതരിപ്പിച്ചു. ഇതൊരു വ്യക്തിഗത, സേവിങ്, സമ്പൂര്‍ണ ലൈഫ് ഇന്‍ഷുറന്‍സ് പദ്ധതിയാണ്. ഏറ്റവും കുറഞ്ഞ പ്രീമിയം അടക്കല്‍ കാലാവധി അഞ്ച് വര്‍ഷവും പരമാവധി 16 വര്‍ഷവുമാണ്. 65 വയസ്സ് വരെ ഈ പദ്ധതില്‍ ചേരാം. വരുമാനത്തിനായി രണ്ട് ഒപ്ഷനുകളുണ്ട്. മൂന്ന് മുതല്‍ ആറ് വര്‍ഷങ്ങള്‍ക്കു ശേഷം എല്ലാം വര്‍ഷവും അടിസ്ഥാന ഇന്‍ഷുറന്‍സ് തുകയുടെ 10 ശതമാനം വരുമാനമായി ലഭിക്കുന്ന ഒപ്ഷനും, വര്‍ഷംതോറും വര്‍ധിക്കുന്ന ഈ തുക പിന്നീട് ഇഷ്ടാനുസരം പിന്‍വലിക്കാവുന്ന ഫ്‌ളെക്‌സി ഇന്‍കം ഒപ്ഷന്‍ എന്നിങ്ങനെ പോളിസി ഉടമകള്‍ക്ക് സൗകര്യപ്രദമായത് തിരഞ്ഞെടുക്കാം. അധിക പണ ആവശ്യങ്ങള്‍ക്കായി വായ്പാ മാര്‍ഗവും ലഭ്യമാണ്.

അമ്മയുടെ മൃതദേഹത്തിനൊപ്പം സഹോദരിമാര്‍ കഴിഞ്ഞത് ഒരു വര്‍ഷം

pathram desk 1:
Related Post
Leave a Comment