കാനറ ബാങ്കിന് 3,606 കാടി രൂപ അറ്റാദായം

കൊച്ചി: നടപ്പു സാമ്പത്തിക വര്‍ഷം രണ്ടാം പാദത്തില്‍ കാനറ ബാങ്ക് 3,606 കോടി രൂപ അറ്റാദായം നേടി. 42.81 ശതമാനമാണ് വാര്‍ഷിക വര്‍ധന. മുന്‍ വര്‍ഷം ഈ കാലയളവില്‍ 2,525 കോടി രൂപയായിരുന്നു അറ്റാദായം. പ്രവര്‍ത്തന ലാഭം 10.30 ശതമാനം വര്‍ധിച്ച് 7616 കോടി രൂപയിലെത്തി. ബാങ്കിന്റെ ആഗോള ബിസിനസ് 10.12 ശതമാനം വര്‍ധിച്ച് 21,56,181 കോടി രൂപയിലുമെത്തി. ഇക്കാലയളവില്‍ മൊത്തം 9,23,966 കോടി രൂപയുടെ വായ്പകളാണ് ബാങ്ക് വിതരണം ചെയ്തത്.

അറ്റ പലിശ വരുമാനം 19.76 ശതമാനം വര്‍ധിച്ച് 8903 കോടി രൂപയിലെത്തി. അറ്റപലിശ മാര്‍ജിന്‍ 3.02 ശതമാനമായും ഉയര്‍ന്നു. മൊത്ത നിഷ്‌ക്രിയ ആസ്തി അനുപാതം 4.76 ശതമാനമായും അറ്റ നിഷ്‌ക്രിയ ആസ്തി അനുപാതം 1.41 ശതമാനമായും ആസ്തി ഗുണമേന്മ മെച്ചപ്പെടുത്താന്‍ ബാങ്കിനു കഴിഞ്ഞു.

pathram desk 1:
Related Post
Leave a Comment