നാച്ചുറൽ സ്റ്റാർ നാനിയും വിവേക് ​​ആത്രേയയും ഒന്നിക്കുന്ന പുതിയ ചിത്രം ‘സരിപോദാ ശനിവാരം

നാച്ചുറൽ സ്റ്റാർ നാനിയും ‘എന്റെ സുന്ദരനികി’ പോലൊരു കൾട്ട് എന്റർടെയ്‌നർ പ്രേക്ഷകർക്ക് സമ്മാനിച്ച പ്രതിഭാധനനായ സംവിധായകൻ വിവേക് ​​ആത്രേയയും ഒന്നിക്കുന്ന പുതിയ ചിത്രത്തിന്റെ പേര് പുറത്തുവിട്ടു. ഈ ആക്ഷൻ-പാക്ക്ഡ് ചിത്രത്തിന് ‘സരിപോദാ ശനിവാരം’ എന്നാണ് ടൈറ്റിൽ നൽകിയിരിക്കുന്നത്. അടുത്തിടെ ഒരു ചെറിയ വീഡിയോയിലൂടെ പ്രോജക്റ്റ് പ്രഖ്യാപിച്ച നിർമ്മാതാക്കൾ രസകരമായ മറ്റൊരു വീഡിയോയിലൂടെയാണ് ചിത്രത്തിന്റെ പേര് വെളിപ്പെടുത്തിയത്. ഓസ്‌കാർ ചിത്രം ‘ആർആർആർ’ന്റെ മികച്ച വിജയത്തിന് ശേഷം ഡിവിവി എന്റർടൈൻമെന്റിന്റെ ബാനറിൽ ഡിവിവി ദനയ്യയും കല്യാൺ ദാസരിയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

സായ് കുമാറിന്റെ വോയ്‌സ്‌ഓവറോടെയാണ് വീഡിയോ ആരംഭിക്കുന്നത്. ‘ദസറ’യിലൂടെ പാൻ ഇന്ത്യ ഫെയിം നേടിയ, ‘ഹായ് നാണ്ണാ’യുടെ റിലീസിനായി കാത്തിരിക്കുന്ന നാച്ചുറൽ സ്റ്റാർ നാനിയുടെ ‘സരിപോദാ ശനിവാരം’ത്തിൽ നാനിയെ മുമ്പെങ്ങും കണ്ടിട്ടില്ലാത്ത ഒരു ചലനാത്മക അവതാരത്തിലാണ് അവതരിപ്പിക്കുന്നത്. വീഡിയോയിൽ നാനിക്ക് ഒരു വീരോചിതമായ ആമുഖം നൽകിയിട്ടുണ്ട്. വ്യത്യസ്തമായ വിഷയങ്ങൾ പരീക്ഷിക്കുകയും കഥാപാത്രങ്ങളുടെ ആവശ്യാനുസരണം മേക്ക് ഓവറിന് വിധേയനാവുകയും ചെയ്യുന്ന നാനി പരുക്കൻ ലുക്കിൽ വിസ്മയിപ്പിച്ചു. ഇത് വളരെ പ്രതീക്ഷ നൽകുന്ന ഒന്നാണ്. ക്യാമറ ബ്ലോക്കുകളും ബാക്ക്‌ഗ്രൗണ്ട് സ്‌കോറും അസാധാരണമാണ്.

തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിൽ പുറത്തിറങ്ങുന്ന ഒരു പാൻ ഇന്ത്യ ചിത്രമാണ് ‘സരിപോദാ ശനിവാരം’. പ്രിയങ്ക അരുൾ മോഹൻ നായികയാകുമ്പോൾ തമിഴ് നടൻ എസ് ജെ സൂര്യയാണ് ചിത്രത്തിലെ മറ്റൊരു സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. പ്രമുഖ സാങ്കേതിക വിദഗ്ധർ ഈ ചിത്രത്തിനായി പ്രവർത്തിക്കുന്നുണ്ട്. ഛായാഗ്രഹണം: മുരളി ജി, ചിത്രസംയോജനം: കാർത്തിക ശ്രീനിവാസ്, സംഗീതം: ജേക്സ് ബിജോയ്, പിആർഒ: ശബരി.

pathram:
Related Post
Leave a Comment