റബർ കർഷകർക്ക് ആശ്വാസം

തിരുവനന്തപുരം: റബർ സബ്സിഡിക്ക് 42.57കോടി കൂടി അനുവദിച്ചതായി ധനമന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു. ഇതോടെ ഈ സാമ്പത്തികവർഷം റബർ സബ്സിഡിക്ക് നൽകിയ തുക 124.88 കോടിയായി. 1.45 ലക്ഷം കർഷകർക്ക് ഇതിന്റെ ആനുകൂല്യം കിട്ടും. റബർ വിലയിടിവ് തടയാനാണ് സബ്സിഡി. കിലോയ്ക്ക് 170 രൂപ കർഷകർക്ക് ഉറപ്പ് നൽകാനാണ് സബ്സിഡി. വിപണിയിലെ വിലക്കുറവ് സബ്സിഡിയായി സർക്കാർ നൽകും. റബർ ബോർഡ് നൽകുന്ന അപേക്ഷയും കർഷകരുടെ പട്ടികയും പ്രകാരമാണ് തുക വിതരണം ചെയ്യുക. ബഡ്ജറ്റിൽ 600കോടി ഇതിനായി നീക്കിവച്ചിട്ടുണ്ട്.

അമ്മയെ മാത്രമല്ല പോസ്റ്റ്പാര്‍ട്ടം ഡിപ്രഷന്‍ ബാധിക്കുന്നത്… 30 ശതമാനം അച്ഛന്‍മാരെയും ബാധിക്കും

pathram desk 1:
Leave a Comment