സുരേഷ് ഗോപിയെ സ്വാഗതം ചെയ്ത് പി. ജയരാജൻ

കണ്ണൂ‌ർ: തകര്‍ക്കാന്‍ വരുന്നവരെയും സ്വീകരിക്കുന്ന സംസ്‌കാരമാണ് കണ്ണൂരിനുള്ളതെന്ന് പി ജയരാജന്‍. അതുകൊണ്ടുതന്നെ സുരേഷ് ഗോപിയെ കണ്ണൂരിലേക്ക് സ്വാഗതം ചെയ്യുന്നുവെന്നും തൃശൂര്‍ എടുക്കാന്‍ പോയിട്ട് കണ്ടതാണല്ലോ എന്നും പി ജയരാജന്‍ പറഞ്ഞു.

സഹകരണ ബാങ്കുകളുടെ വിശ്വാസ്യത തകര്‍ക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നതെന്നും പി ജയരാജന്‍ പറഞ്ഞു. സഹകരണ ബാങ്കില്‍ നിക്ഷേപിച്ചവര്‍ക്ക് ഒരു ചില്ലിക്കാശ് നഷ്ടമാകില്ല എന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയിട്ടുണ്ട് ഇതിലപ്പുറം എന്ത് ഉറപ്പാണ് ഒരു സര്‍ക്കാരിന് നല്‍കാന്‍ കഴിയുകയെന്ന് പി ജയരാജന്‍ വ്യക്തമാക്കി.

കരുവന്നൂര്‍ മാത്രമാണോ ഇവിടുത്തെ സഹകരണ ബാങ്ക്, മാധ്യമങ്ങള്‍ സഹകരണ പ്രസ്ഥാനത്തിന്റെ നന്മ കാണണം. നിക്ഷേപ സുരക്ഷിതത്വം മാത്രമല്ല വായ്പ എടുത്തവരേയും പരിഗണിക്കും. സഹകരണ മേഖലയെ തകര്‍ക്കാനുള്ള നീക്കങ്ങള്‍ക്ക് ചില മാധ്യമങ്ങളും കൂട്ടു നില്‍ക്കുന്നുവെന്നും പി ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.

pathram desk 1:
Related Post
Leave a Comment