കൊച്ചി: പ്രമുഖ ടെലികോം ഓപ്പറേറ്ററായ വി പ്രീപെയ്ഡ് ഉപഭോക്താക്കൾക്കായി ഈസ്മൈട്രിപ്പുമായി സഹകരിച്ച് ‘റീചാർജ് & ഫ്ളൈ’ ഓഫർ അവതരിപ്പിച്ചു. ഇതിൻറെ ഭാഗമായി സെപ്റ്റംബർ 30 വരെ വി ആപ്പ് വഴി റീചാർജ് ചെയ്യുന്ന വി ഉപയോക്താക്കൾക്ക് ഓരോ മണിക്കൂറിലും 5000 രൂപ വരെ മൂല്യമുള്ള ഒരു സൗജന്യ ഫ്ളൈറ്റ് ടിക്കറ്റ് നേടാനുള്ള അവസരം ലഭിക്കും. ഉപഭോക്താവിന് ഉയർന്ന നിരക്കിൽ ടിക്കറ്റ് ബുക്ക് ചെയ്ത് 5000 രൂപ കിഴിവ് നേടാനും കഴിയും.
ഈ ഓഫർ കാലയളവിൽ ഉപഭോക്താക്കൾക്ക് വി ആപ്പ് വഴി തിരഞ്ഞെടുത്ത റീചാർജുകളിൽ അധിക ചിലവില്ലാതെ 50ജിബി ഡാറ്റ വരെ ലഭിക്കും. കൂടാതെ വി ഉപയോക്താക്കൾക്ക് മറ്റ് റിവാർഡുകൾക്കൊപ്പം ഈസ്മൈട്രിപ്പ് വഴി ഫ്ളൈറ്റ് ടിക്കറ്റുകളിൽ 400 രൂപ മൂല്യമുള്ള പ്രത്യേക ഡിസ്കൗണ്ട് കൂപ്പണുകളും നേടാം.
വി ആപ്പ് വഴി കൂടുതൽ റീചാർജുകൾ ചെയ്യുമ്പോൾ ഫ്ളൈറ്റ് ടിക്കറ്റുകളും അധിക ഡാറ്റയും നേടാനുള്ള കൂടുതൽ അവസരങ്ങൾ ലഭിക്കും.
Leave a Comment