എസ്ബിഐ ഉൾപ്പെടെ മൂന്ന് ബാങ്കുകൾക്ക് ആർബിഐ പിഴ ചുമത്തി

മുംബൈ: സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യ,​ ഇന്ത്യൻ ബാങ്ക്,​ ഉൾപ്പെടെ മൂന്ന് പൊതുമേഖലാ ബാങ്കുകൾക്ക് വിവിധ റെഗുലേറ്ററി മാനദണ്ഡങ്ങൾ ലംഘിച്ചതിന് പിഴ ചുമത്തിയതായി റിസർവ് ബാങ്ക് ഒഫ് ഇന്ത്യ അറിയിച്ചു. എസ്.ബി.ഐയ്ക്ക് 1.3 കോടി രൂപയും ഇന്ത്യൻ ബാങ്കിന് 1.62 കോടി രൂപയുമാണ് ചുമത്തിയത്. നിക്ഷേപകരുടെ വിദ്യാഭ്യാസ, ബോധവത്കരണ ഫണ്ട് പദ്ധതിയുടെ ചില വ്യവസ്ഥകൾ പാലിക്കാത്തതിന് പഞ്ചാബ് ആൻഡ് സിന്ധ് ബാങ്കിന് ഒരു കോടി രൂപ പിഴ ചുമത്തിയിട്ടുണ്ട്. എൻ.ബി.എഫ്‌.സികളിലെ തട്ടിപ്പ് നിരീക്ഷിക്കുന്നതിനുള്ള നിർദ്ദേശങ്ങളിലെ ചില വ്യവസ്ഥകൾ പാലിക്കാത്തതിന് ഫെഡ്ബാങ്ക് ഫിനാൻഷ്യൽ സർവീസസ് ലിമിറ്റഡിന് 8.80 ലക്ഷം രൂപ പിഴയും ആർ.ബി.ഐ ചുമത്തിയിട്ടുണ്ട്.

pathram:
Related Post
Leave a Comment