പ്രവാസികൾക്ക് തിരിച്ചടി, ടിക്കറ്റ് നിരക്ക് കൂടിയേക്കും

​ഗൾഫ് രാജ്യങ്ങളിൽനിന്ന് ഇന്ത്യയിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് അടുത്തമാസം മുതൽ കൂടാൻ സാധ്യത. കുറഞ്ഞ നിരക്കിൽ യാത്ര ചെയ്യാൻ കഴിഞ്ഞിരുന്ന സലാം എയ‌ർ ഇന്ത്യയിലേക്കുള്ള എല്ലാ സർവീസുകളും നിർത്തിവയ്ക്കാൻ തീരുമാനിച്ചതിന്റെ പശ്ചാത്തലത്തിൽ മറ്റു എയ‌ർലൈൻ കമ്പനികൾ നിരക്ക് കൂട്ടാൻ കാരണമായേക്കും.

ഇന്ത്യയിലേക്ക് വിമാനങ്ങൾ അനുവദിക്കുന്നതിലുള്ള പരിമിതി മൂലമാണ് സർവീസുകൾ നിർത്തുന്നതെന്ന് ട്രാവൽ ഏജൻസികൾക്ക് അയച്ച സർക്കുലറിൽ കമ്പനി വ്യക്തമാക്കി. ഒക്ടോബർ ഒന്നുമുതലുള്ള സർവീസുകളാണ് അവസാനിപ്പിക്കുന്നത്. ഇതിന്റെ ഭാഗമായി വെബ്‌സൈറ്റിൽ നിന്ന് ഒക്ടോബർ ഒന്ന് മുതലുള്ള ബുക്കിംഗ് ഒഴിവാക്കിയിട്ടുണ്ട്. അടുത്തമാസം യാത്ര ചെയ്യാൻ നേരത്തെ ടിക്കറ്റ് റിസർവ് ചെയ്ത യാത്രക്കാർക്ക് സർവീസ് റദ്ദാക്കിയതായി സന്ദേശം നൽകിക്കഴിഞ്ഞു. ഇവർക്ക് ടിക്കറ്റ് തുക മുഴുവനായും തിരിച്ചുനൽകും. റീ ഫണ്ട് ലഭിക്കുന്നതിന് സലാം എയറിനെയോ ടിക്കറ്റ് എടുത്തിട്ടുള്ള അംഗീകൃത ഏജൻസികളെയോ ബന്ധപ്പെടണമെന്നും കമ്പനി അറിയിച്ചു. എത്ര കാലത്തേക്കാണ് സർവീസ് നിർത്തിവയക്കുന്നത് എന്നതിനെ കുറിച്ച് കമ്പനി വിശദീകരിച്ചിട്ടില്ല.

​ഗണേശൻ പെട്ടു; സോളാ‌‌ർ‌ കേസിൽ നേരിട്ട് ഹാജരാകണമെന്ന് കോടതി; പരാതിക്കാരിക്കും സമൻസ്

ചെലവ് കുറഞ്ഞ യാത്രയ്ക്ക് സലാം എയറിനെ ആശ്രയിച്ചിരുന്ന നിരവധി മലയാളികൾ ഉൾപ്പെടെയുള്ള യാത്രക്കാർക്ക് ഈ തീരുമാനം തിരിച്ചടിയാകും. മസ്‌കത്തിൽ നിന്ന് തിരുവനന്തപുരം, ലക്ക്‌നൗ, ജെയ്‌പുർ സെക്ടറുകളിലേക്കും സലാലയിൽ നിന്ന് കോഴിക്കേട്ടേക്കുമാണ് നിലവിൽ സലാം എയറിന്റെ ഇന്ത്യയിലേക്ക് നേരിട്ടുള്ള സർവീസുകൾ. കൂടാതെ മറ്റ് കണക്ഷൻ സർവീസുകളും നടത്തിവരുന്നുണ്ട്.

ഒക്‌ടോബർ ഒന്ന് മുതൽ ഈ സെക്ടറുകളിൽ ടിക്കറ്റിംഗ് ബുക്കിങ് നടക്കുന്നില്ല. ഒക്‌ടോബർ ഒന്ന് മുതൽ കോഴിക്കോട്ടേക്ക് സലാം എയർ അടുത്തിടെ പ്രഖ്യപിച്ച പുതിയ സർവീസും ആരംഭിക്കില്ല.

pathram:
Leave a Comment