ജവാൻ പ്രി റിലീസ് ഇവന്റ്; ഇന്ന് ചെന്നൈ സായ് റാം കോളേജിൽ

ആരാധകർ കാത്തിരിക്കുന്ന ഷാരൂഖ് ഖാൻ നായകനാകുന്ന പുതിയ ചിത്രം ‘ജവാൻ’ എന്ന ചിത്രത്തിന്റെ പ്രി റിലീസ് ഇവന്റിന് ഇനി നിമിഷങ്ങൾ മാത്രം ബാക്കി. അറ്റ്‍ലി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വിജയ് സേതുപതി, നയന്‍താര അടക്കം വലിയൊരു താര നിര തന്നെ ചിത്രത്തിലുണ്ട്. ദീപിക പദുകോണ്‍ ചിത്രത്തില്‍ ഒരു ഗസ്റ്റ് റോളില്‍ എത്തുന്നുണ്ട്. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ ചിത്രം കേരളത്തിലും തമിഴ്‌നാട്ടിലും വിതരത്തിനെത്തിക്കുന്നു. തമിഴ്‌നാട്ടിൽ റെഡ് ജയന്റ് മൂവീസ് ഡിസ്ട്രിബ്യുഷൻ പാർട്ണർ ആകുമ്പോൾ കേരളത്തിൽ ഡ്രീം ബിഗ് ഫിലിംസ് പാർട്ണറാകുന്നു. തമിഴ്‌നാട്, കേരള സംസ്ഥാനങ്ങളിലെ വിതരണാവകാശം റെക്കോര്‍ഡ് തുകയ്ക്കാണ് ശ്രീ ഗോകുലം മൂവിസിന് വേണ്ടി ഗോകുലം ഗോപാലൻ സ്വന്തമാക്കിയത്.

ശ്രീ ഗോകുലം മൂവീസിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യുസർ കൃഷ്ണമൂർത്തിയുടെ വാക്കുകൾ ഇങ്ങനെ “ഷാരൂഖ് ഖാൻ ചെന്നൈയിൽ എത്തുന്നതോടെ വലിയ പരിപാടിയാണ് അരങ്ങേറാൻ ഒരുങ്ങുന്നത്. ചിത്രത്തിലെ താരങ്ങളും അണിയറപ്രവർത്തകരും ചടങ്ങിൽ പങ്കെടുക്കും. സംഗീത സംവിധായകൻ അനിരുദിന്റെ ലൈവ് കോണ്സർട് ഉണ്ടാകും. സൗത്ത് ഇന്ത്യയിൽ ഷാരൂഖ് ഖാന് വേണ്ടി ഗംഭീര വരവേൽപ്പാണ് ഞങ്ങൾ ഒരുക്കുന്നത്”.

ഷാരൂഖ് ഖാൻ , വിജയ് സേതുപതി, നയൻ‌താര, യോഗി ബാബു തുടങ്ങിയ താരങ്ങൾ പ്രി റിലീസ് ഇവെന്റിൽ പങ്കെടുക്കും. ചെന്നൈ സായ്‌റാം കോളേജിൽ നടക്കുന്ന പ്രി റിലീസ് ഇവന്റ് വൈകുന്നേരം 4 മണിയോടെ ആരംഭിക്കും. തമിഴിലെ മറ്റ് മുൻനിര താരങ്ങളും വിശിഷ്ഠ അതിഥികളും ചടങ്ങിൽ പങ്കെടുക്കും. റെഡ് ചില്ലീസ് എന്റർടൈന്മെന്റിന്റെ ബാനറിൽ ഗൗരി ഖാൻ നിർമിക്കുന്ന ചിത്രം ഷാരൂഖിന്റെ കരിയറിലെ തന്നെ ഏറ്റവും ചിലവേറിയ ചിത്രമാണ്. നിരവധി പ്രത്യേകതകളുമായിട്ടാണ് ചിത്രം റിലീസ് ചെയ്യുന്നത്. ആറ്റ്‌ലി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നയന്‍താര നായികയാവുന്ന ആദ്യ ഹിന്ദി ചിത്രം എന്ന പ്രത്യേകതയും ജവാനുണ്ട്. വിജയ് സേതുപതി ചിത്രത്തില്‍ വില്ലന്‍ വേഷത്തിലുണ്ട്. അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത്. ഈ വര്‍ഷം വമ്പന്‍ ചിത്രത്തോടെയാണ് ഷാരൂഖ് ഖാന്‍ ആരംഭിച്ചത്. പഠാന്‍ ബോക്‌സോഫീസില്‍ ആയിരം കോടി നേടിയാണ് റെക്കോര്‍ഡിട്ടത്. ജവാന് വേണ്ടിയുള്ള പ്രതീക്ഷകൾ ഏറെയാണ്.

ദളപതി വിജയുടെ അടുത്ത ചിത്രം ലിയോയും തീയേറ്ററിൽ എത്തിക്കുന്നത് ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ തന്നെയാണ്. ജയിലർ, പൊന്നിയിൻ സെൽവൻ 1& 2, കോബ്ര തുടങ്ങിയ ചിത്രങ്ങളും കേരളത്തിൽ വിതരണത്തിനെത്തിച്ചത് ശ്രീ ഗോകുലം മൂവീസായിരുന്നു. പി ആർ ഒ – ശബരി

pathram desk 1:
Related Post
Leave a Comment

Fatal error: Uncaught wfWAFStorageFileException: Unable to verify temporary file contents for atomic writing. in /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php:51 Stack trace: #0 /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php(658): wfWAFStorageFile::atomicFilePutContents('/home/pathramon...', '<?php exit('Acc...') #1 [internal function]: wfWAFStorageFile->saveConfig('synced') #2 {main} thrown in /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php on line 51