പ്രേക്ഷകപ്രീതിനേടി ‘എൽ.ജി.എം.’ തിയറ്ററുകൾ കീഴടക്കുന്നു !

ധോണി എന്റർടെയ്ൻമെന്റിന്റെ നിർമ്മാണത്തിൽ ഹരീഷ് കല്യാൺ, ഇവാന, നദിയ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച്, രമേഷ് തമിഴ്മണി തിരക്കഥയെഴുതി സംവിധാനം ചെയ്ത ‘എൽ.ജി.എം.’ മികച്ച പ്രതികരണങ്ങളോടെ മുന്നേറുന്നു. ജൂലൈ 28 വെള്ളിയാഴ്ചയാണ് ചിത്രം തമിഴ്‌നാട്, കേരളം, കർണാടക എന്നിവിടങ്ങളിൽ തിയറ്റർ റിലീസ് ചെയ്തത്.

പ്രണയം, സൗഹൃദം, കുടുംബബന്ധം, വിനോദം, നർമ്മം, സംഗീതം, തുടങ്ങിയ വികാരങ്ങൾ ഉൾക്കൊള്ളിച്ച് ഒരുക്കിയ ചിത്രത്തിന് പ്രാരംഭ ഘട്ടത്തിൽ സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. എന്നാലിപ്പോൾ പ്രേക്ഷകഹൃദയം കീഴടക്കി മുന്നേറിക്കൊണ്ടിരിക്കുകയാണ്.

‘എൽ.ജി.എം.’ ഒരു ഫാമിലി എന്റർടെയ്‌നറാണ്. ഹരീഷ് കല്യാൺ, ഇവാന, നദിയ എന്നിവർ ടൈറ്റിൽ റോളുകളിൽ പ്രത്യക്ഷപ്പെട്ട ചിത്രത്തിൽ യോഗി ബാബു, മിർച്ചി വിജയ് തുടങ്ങി നിരവധി പ്രമുഖ താരങ്ങളാണ് മറ്റ് കഥാപാത്രങ്ങളെ കൈകാര്യം ചെയ്തിരിക്കുന്നത്. ഓഗസ്റ്റ് 4 ന് ചിത്രം ആന്ധ്രാപ്രദേശിലും തെലങ്കാനയിലും റിലീസ് ചെയ്യും.

pathram desk 1:
Related Post
Leave a Comment