വൃഷഭ; മോഹൻലാലിന്റെ മകനായി തെലുഗ് താരം റോഷൻ മെക

കണക്ട് മീഡിയയും എവിഎസ് സ്റ്റുഡിയോസുമായി ബാലാജി ടെലിഫിലിംസിന്റെ ബാനറിൽ ഏക്താ കപൂർ സംയുക്തമായി നിർമിക്കുന്ന മോഹൻലാൽ നായകനാകുന്ന തെലുഗ് – മലയാളം ചിത്രം ‘വൃഷഭ’ എല്ലാ തലമുറകളെയും ആവേശം നിറയ്ക്കുന്ന ആക്ഷൻ എന്റർടൈനർ ചിത്രമാകും. ചിത്രത്തിൽ മോഹൻലാലിന്റെ മകനായി റോഷൻ മെക എത്തുന്നു. 2024ലെ തന്നെ ഏറ്റവും വലിയ ചിത്രമായിട്ടാണ് വൃഷഭ അണിയറയിൽ ഒരുങ്ങുന്നത്. അച്ഛനും മുഖകനും തമ്മിലുള്ള നാടകീയമായ കഥയാണ് ചിത്രം സംസാരിക്കുന്നത്.

എ വി എസ് സ്റ്റുഡിയോസിന്റെ ബാനറിൽ അഭിഷേക് വ്യാസിന്റെ വാക്കുകൾ ഇങ്ങനെ “എല്ലാ ആരാധകർക്കും ഇഷ്ടപ്പെടുന്ന തരത്തിലാണ് കാസ്റ്റിങ്ങ് നടത്തിയിരിക്കുന്നത്. റോഷൻ വളരെയധികം കഴിവുള്ള വ്യക്തിയാണ്. ചിത്രത്തിലെ പ്രധാനപ്പെട്ട ഈ കഥാപാത്രത്തെ റോഷൻ ഗംഭീരമാക്കുമെന്ന ഉറപ്പുണ്ട്. അദ്ദേഹം ചിത്രത്തിലേക്ക് എത്തുന്നതിൽ വളരെ സന്തോഷത്തോടെയാണ് കാണുന്നത്. മറ്റ് അഭിനേതാക്കളുടെ വിവരങ്ങൾ ഉടനടി പുറത്ത് വിടുന്നതായിരിക്കും.

സംവിധായകൻ നന്ദ കിഷോറിന്റെ വാക്കുകൾ ഇങ്ങനെ “ഞാൻ റോഷനെ കണ്ട നിമിഷം തന്നെ മോഹൻലാലിന്റെ മകനായി അഭിനയിക്കാൻ പോകുന്നത് ഇദേഹമാണെന്ന് മനസ്സിൽ ഉറപ്പിച്ചു. റോഷന്റെ മുൻപത്തെ ചിത്രങ്ങൾ ഞാൻ കണ്ടിട്ടുണ്ട്. അദ്ദേഹത്തിന്റെ അഭിനയ മികവ് കണ്ട് ഞാൻ ഞെട്ടിയിട്ടുണ്ട്. ചിത്രത്തിൽ റോഷൻ വലിയ സംഭാവനയായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

റോഷൻ മെകയുടെ വാക്കുകൾ ഇങ്ങനെ “മോഹൻലാൽ സാറുമായി സ്‌ക്രീൻ സ്‌പേസ് ഷെയർ ചെയ്യാൻ കഴിയുന്നത് തന്നെ ഭാഗ്യമായി കാണുന്നു. ഒരു ചലഞ്ചിങ് വേഷമാണ് എന്നാൽ കൂടിയും നന്ദ കുമാർ സാറിന്റെ വിഷൻ അനുസരിച്ച് പ്രായത്നിക്കാൻ തയ്യാറാണ്. ഈ വലിയ ചിത്രത്തിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ അഭിമാനിക്കുന്നു.

ഇമോഷൻസ് കൊണ്ടും വിഎഫ്എക്സ് കൊണ്ടും മികച്ച ദൃശ്യാനുഭവമാകും പ്രേക്ഷകർക്കായി വൃഷഭ സമ്മാനിക്കുന്നത്. നന്ദ കിഷോർ സംവിധാനം ചെയ്യുന്ന വൃഷഭ ഈ മാസം അവസാനത്തോട് കൂടി തന്നെ ഷൂട്ടിങ്ങ് ആരംഭിക്കും. മലയാളം, തെലുഗ്, കന്നഡ, തമിഴ്, ഹിന്ദി ഭാഷകളിൽ ചിത്രം റിലീസിനെത്തും. 2024ൽ 4500ഓളം സ്ക്രീനുകളിൽ മലയാളം, തെലുഗ്, തമിഴ്, കന്നഡ, ഹിന്ദി ഭാഷകളിൽ ചിത്രം റിലീസിനെത്തും. എ വി എസ് സ്റ്റുഡിയോസിന്റെ ബാനറിൽ അഭിഷേക് വ്യാസ്, ഫസ്റ്റ് സ്റ്റെപ് മൂവീസിന്റെ ബാനറിൽ വിശാൽ ഗുർനാനി, ജൂറി പരേഖ് മെഹ്ത, ശ്യാം സുന്ദർ, ബാലാജി ടെലിഫിലിംസിന്റെ ബാനറിൽ ഏക്ത കപൂർ, ശോഭ കപൂർ, കണക്ട് മീഡിയയുടെ ബാനറിൽ വരുണ് മാതുർ എന്നിവർ ചിത്രം നിർമിക്കുന്നു. പി ആർ ഒ – ശബരി

pathram desk 1:
Related Post
Leave a Comment