മികച്ച സാമൂഹ്യ പ്രവർത്തകനുള്ള സർവോദയം കുര്യൻ അവാർഡ് ടി.ആർ.ദേവന്

2023 ലെ മികച്ച സാമൂഹ്യ പ്രവർത്തകനുള്ള സർവോദയം കുര്യൻ അവാർഡ് പ്രഖ്യാപിച്ചു.എറണാകുളത്തു പ്രവർത്തിച്ചു വരുന്ന ഫേസ് ഫൗണ്ടേഷൻ എന്ന സ്ഥാപനത്തിന്റെ സ്ഥാപകനും പ്രസിഡന്റുമായ ടി.ആർ.ദേവൻ

ടി.ആർ.ദേവൻ
ആണ് അവവർഡിന് അർഹനായത്.
കേരളത്തിലെ മികച്ച സാമൂഹ്യ പ്രവർത്തകനുള്ള ആദരവാണ് അദ്ദേഹം ഏറ്റു വാങ്ങുന്നത്.

സർവോദയം കുര്യൻ 24ആം ചരമവാർഷിക ദിനാചരണത്തോടനുബന്ധിച്ച് ജൂലൈ 16 നു രാവിലെ 9 മണിക്ക് ഞാറക്കൽ സർക്കാർ ആശുപതിയിലെ രോഗികൾക്ക് ഭക്ഷണ വിതരണവും ഞാറക്കൽ പഞ്ചായത്തിന് സമീപമുള്ള സർവോദയം കുര്യന്റെ പ്രതിമയിൽ പുഷ്പാർച്ചനയും നടക്കും. തുടർന്ന് വൈകിട്ട് 3 മണിക്ക് ഞാറക്കൽ മാഞ്ഞൂരാൻ ഓഡിറ്റോറിയത്തിൽ വച്ച് നടക്കുന്ന അനുസ്മരണ ചടങ്ങിൽ വെച്ചാണ് ടി ആർ ദേവന് ഈ ആദരവ് നൽകുന്നത്.

സർവോദയം കുര്യൻ സ്മാരക ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ചടങ്ങിൽ വ്യാവസായിക വകുപ്പ് മന്ത്രി ശ്രീ പി രാജീവ് മുഖ്യ അതിഥി ആകും.കൊച്ചി കേന്ദ്ര മാക്കി പ്രവർത്തിക്കുന്ന ഫേസ് ഫൗണ്ടേഷൻ ഓരോ ദിവസവും തെരുവിൽ അലയുന്ന നൂറുകണക്കിന് പേരുടെ വിശപ്പ് അകറ്റാൻ സഹായിക്കുന്ന സ്ഥാപനമാണ് . ജീവിതത്തിൽ ഏറ്റവും വലിയ ദുഃഖം വിശപ്പാണെന്നുള്ള തിരിച്ചറിവാണ് ടി ആർ ദേവനെ സാമൂഹ്യരംഗത്ത് സജീവമാക്കിയത്. വിശപ്പ് രഹിത കൊച്ചി എന്ന ലക്ഷ്യത്തിലേക്കുള്ള പ്രയാണം ആണ് ഫേസ് ഫൗണ്ടേഷനിലൂടെ ഇദ്ദേഹം നടത്തുന്നത്.കൊച്ചി നഗരത്തിലെ കടവന്ത്ര ഗാന്ധി നഗർ ലാണ് ഈ സ്ഥാപനം പ്രവർത്തിക്കുന്നത്. ഫെയ്സ് ഫൗണ്ടേഷന്റെ ആരംഭകാലത്ത് മുഖ്യരക്ഷാധികാരിയായിരുന്ന ജസ്റ്റിസ് വി.ആർ .കൃഷ്ണയ്യരാണ് ഈ സംരംഭത്തിന് ഫേസ് ഫൗണ്ടേഷൻ എന്ന പേര് നൽകിയത് . ഫേസ് ഫൗണ്ടേഷൻ ന്റെ പ്രവർത്തനം ഗ്രാമ ഗ്രാമാന്തരങ്ങളിലേക്ക് വികസിപ്പിക്കുന്നതിന്ടെ ഭാഗമായി അക്ഷയ പാത്രം എന്ന പേരിൽ നാല് വര്ഷം മുൻപ് ആരംഭിച്ച പദ്ധതി പ്രകാരം 200 കുടുംബത്തിന് ഒരു മാസത്തേക്ക് ആവശ്യമായ ഭക്ഷ്യ ദാന്യങ്ങളും അനുബന്ധ സാമഗ്രികളും നൽകിവരുന്നുണ്ട് . കൂടാതെ ഫൗണ്ടേഷനിൽ വിശന്നുവരുന്ന എല്ലാവർക്കും എല്ലാ ദിവസവും ഭക്ഷണവും നൽകും.ആതുര സേവന രംഗത്ത് നിറസാന്നിധ്യമായ സേവനങ്ങളെ മാനിച്ചാണ് ടി.ആർ .ദേവന് ഈ അവാർഡ് നൽകുന്നത്. ഒപ്പം തന്നെ വിവിധ മേഖലകളിൽ പ്രാഗൽഭ്യം തെളിയിച്ച വ്യക്തികളെയും ആദരിക്കുന്നുണ്ട്.

pathram desk 2:
Leave a Comment