ആന്റണി സിനിമയിലെ ജോജുവിന്റെ ലുക്ക്‌ സോഷ്യൽ മീഡിയ ഏറ്റെടുത്തു

സുപ്പർ ഹിറ്റ് പോറിഞ്ചു മറിയം ജോസിന് ശേഷം ജോഷിയും ജോജു ജോർജ്ജും ടീമും ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രമായ ആന്റണിയുടെ 75% ഷൂട്ടിംഗ് പൂർത്തിയായി. അടുത്ത ഷെഡ്യൂൾ തമിഴ്നാട്ടിൽ ആരംഭിക്കും. വണ്ണം കുറച്ചു കിടിലൻ ലൂക്കിലാണ് ജോജു എത്തുന്നത്. .ജോജു ജോർജിന്റെ കരിയറിലെ തന്നെ ഏറ്റവും ബിഗ് ബജറ്റ് ചിത്രമാണ് ആന്റണി. ജോഷിയും ജോജു ജോർജ്ജും ആദ്യമായി ഒന്നിച്ച പോറിഞ്ചു മറിയം ജോസ് സൂപ്പർ ഹിറ്റ് മാസ്സ് ചിത്രം ആയിരുന്നു അതിനേക്കാൾ ഒരു പടി മുന്നിൽ നിൽക്കുന്ന മാസ്സ് ചിത്രം ആണ് ആന്റണി എന്നാണ് അണിയറ പ്രവർത്തകരിൽ നിന്ന് അറിയാൻ കഴിഞ്ഞത്.

പ്രേക്ഷകർ ഏറെ കാത്തിരിക്കുന്ന ചിത്രം ആന്റണി. പോറിഞ്ചു മറിയം ജോസിൽ അഭിനയിച്ച നൈല ഉഷ,ചെമ്പൻ വിനോദ് ജോസ്,വിജയരാഘവൻ, എന്നിവർക്ക് ഒപ്പം ആശാ ശരത്തും കല്യാണി പ്രിയദർശനും എത്തുന്നു എന്നതും ഈ ചിത്രത്തിന്റെ പ്രത്യേകത ആണ്.

pathram desk 1:
Related Post
Leave a Comment