ഗുണ്ടുർ കാരം”; ഗ്ലിമ്പ്സ് വീഡിയോ പുറത്ത്

സൂപ്പർസ്റ്റാർ മഹേഷ് ബാബുവിന്റെ പുതിയ ചിത്രത്തിന്റെ ടൈറ്റിൽ ലോഞ്ച് സൂപ്പർസ്റ്റാർ കൃഷ്ണയുടെ ചിത്രമായ മൊസഗല്ലാക്കു മൊസഗഡുവിന്റെ റി റിലീസ് പ്രദർശിപ്പിച്ച സുദർശൻ തീയേറ്ററിൽ നടന്നു. ഇത്തരത്തിലൊരു ആഘോഷം മഹേഷ് ബാബു ആരാധകർക്കിടയിൽ വൻ വരവേൽപ്പാണ് ഉയർത്തിയിരിക്കുന്നത്.

“ഗുണ്ടുർ കാരം” എന്നാണ് ചിത്രത്തിന്റെ ടൈറ്റിൽ. ഹൈലി ഇൻഫ്ലാമ്മബിൾ എന്ന ക്യാപ്‌ഷനോടെയാണ് ടൈറ്റിൽ വരുന്നത്. ടൈറ്റിലും ക്യാപ്‌ഷനും ആരാധകരെ ആവേഷത്തിലാഴ്ത്തിയിരിക്കുകയാണ്. കയ്യിൽ ഒരു വടിയുമായി മാസ് ഡയലോഗ് പറഞ്ഞുകൊണ്ട് രണ്ട് തീപ്പെട്ടി കൊണ്ട് ബീഡി കത്തിക്കുകയും ചെയ്യുന്ന മഹേഷ് ബാബുവിന്റെ മാസ്സ് രംഗം സ്‌ക്രീൻ പ്രസൻസ് കൊണ്ടും സ്റ്റൈൽ ലുക്ക് കൊണ്ടും ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.

പിഎസ് വിനോദിന്റെ ക്യാമറയും എസ് തമന്റെ മ്യുസിക്കും മഹേഷ് ബാബുവിന്റെ കഥാപാത്രത്തിന് വല്ലാത്ത ഊർജമാണ് നൽകുന്നത്. മഹേഷ് ബാബുവിന് പുതിയൊരു ട്രാൻസ്ഫോർമേഷൻ നൽകുകയാണ് സംവിധായകൻ ത്രിവിക്രം.

ഹാരിക ആൻഡ് ഹസിൻ ക്രിയേഷൻസിന്റെ ബാനറിൽ എസ് രാധാകൃഷ്ണ ( ചൈന ബാബു)നും നാഗ വംശിയും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. വമ്പൻ ബഡ്ജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്. ഫാമിലി ഇമോഷൻസ് ചേർന്നുള്ള മാസ്സ് ആക്ഷൻ എന്റർടെയിനറായി ഒരുങ്ങുന്ന ചിത്രത്തിൽ പൂജ ഹെഗ്‌ഡെയാണ് നായികയായി എത്തുന്നത്. ജോൺ എബ്രഹാം, ശ്രിലീല, ജഗപതി ബാബു തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഗംഭീര അഭിനേതാക്കളും മികച്ച അണിയറപ്രവർത്തകരും ചിത്രത്തിന് വേണ്ടി ഒരുമിക്കും. ദേശീയ അവാർഡ് ജേതാവായ നവിൻ നൂലി എഡിറ്റിങ്ങ് നിർവഹിക്കുന്ന ചിത്രത്തിൽ എ എസ് പ്രകാശ് കലാസംവിധാനം നിർവഹിക്കുന്നു. പി ആർ ഒ – ശബരി

pathram desk 1:
Related Post
Leave a Comment