വിടുതലൈ പാർട്ട് 1 നെ അഭിനന്ദിച്ച്‌ സൂപ്പർസ്റ്റാർ രജനികാന്ത്

വെട്രിമാരന്റെ കരിയറിലെ മെഗാ ബഡ്ജറ്റഡ് ചിത്രം ‘വിടുതലൈ പാർട്ട് 1’ കണ്ട ശേഷം ചിത്രത്തെയും അണിയറപ്രവർത്തകരെയും സൂപ്പർസ്റ്റാർ രജനികാന്ത് അഭിനന്ദിച്ചു. “വിടുതലൈ കഥയും കഥാപാത്രങ്ങളും തന്നെ ഭ്രമിപ്പിച്ചുവെന്നും സൂരിയുടെ അഭിനയം അതി ഗംഭീരമെന്നും, സംഗീതത്തിന്റെ രാജ ഇളയരാജ എന്ന് വീണ്ടുമോർപ്പിക്കുന്ന ചിത്രമാണിതെന്നും അദ്ദേഹം പറഞ്ഞു. തമിഴ് സിനിമയുടെ അഭിമാനമാണ് വെട്രിമാരനെന്നും വിടുതലൈ രണ്ടാം ഭാഗത്തിനായി ഞാനും ആകാംഷയോടെ കാത്തിരിക്കുന്നുവെന്നും അദ്ദേഹം സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്ത കുറിപ്പിൽ പങ്കു വച്ചു. ടിഎസ്ആർ റോയൽ സിനിമാസിലാണ് സൂപ്പർ താരത്തിന് വേണ്ടി അണിയറ പ്രവർത്തകർ സ്പെഷ്യൽ ഷോ ഒരുക്കിയത്. ജയമോഹൻ രചിച്ച ‘തുണൈവൻ’ എന്ന നോവലിനെ ആസ്പദമാക്കി ഒരുങ്ങിയ സിനിമ കേരളത്തിൽ ബ്ലോക്ക് ബസ്റ്റർ ചിത്രങ്ങളായ ആർ,ആർ,ആർ , വിക്രം എന്നിവ റിലീസ് ചെയ്ത എച്ച്.ആർ. പിക്ചേഴ്സ് ആണ് വിതരണം ചെയ്തത്. കേരളത്തിൽ ഇരുന്നൂറോളം തിയേറ്ററുകളിൽ റിലീസ് ചെയ്ത ചിത്രം രണ്ടാം വാരത്തിലും വിജയക്കുതിപ്പ് തുടരുകയാണ്.

‘അസുരന്’ ശേഷം വെട്രിമാരൻ സംവിധാനം ചെയ്ത ചിത്രം കേരളത്തിലും മികച്ച കളക്ഷനിൽ മുന്നേറുന്നു. ദക്ഷിണേന്ത്യയിലെ പ്രമുഖ നിർമ്മാതാവ് എൽറെഡ് കുമാറിന്റെ പ്രൊഡക്ഷൻ കമ്പനിയായ ആർ എസ് ഇൻഫോടെയ്ൻമെന്റാണ് ചിത്രം നിർമ്മിക്കുന്നത്.

വിജയ് സേതുപതി അധ്യാപകനായും സൂരി പൊലീസ് ഉദ്യോഗസ്ഥനായും എത്തുന്ന ‘വിടുതലൈ’ രണ്ട് ഭാഗങ്ങളായാണ് ചിത്രം റിലീസാകുന്നത്. ഇളയരാജയാണ് സംഗീതം നിർവഹിച്ചിരിക്കുന്നത്. വെട്രിമാരന്റെ മുൻ സിനിമകള്‍ക്ക് സ്ഥിരമായി ക്യാമറ കൈകാര്യം ചെയ്ത വേൽരാജ് ഛായാഗ്രഹണം നിർവഹിക്കുന്നു. എഡിറ്റർ-ആർ രാമർ, ആക്ഷൻ-പീറ്റർ ഹെയ്ൻ, കലാസംവിധാനം-ജാക്കി എന്നിവരാണ് . വിടുതലൈയുടെ രണ്ടാം ഭാഗം ഈ വർഷം സെപ്റ്റംബറിൽ റിലീസ് ചെയ്യാനുള്ള തയ്യാറെടുപ്പുകളിലാണ് അണിയറ പ്രവർത്തകർ.പി ആർ ഓ : പ്രതീഷ് ശേഖർ.

pathram desk 1:
Related Post
Leave a Comment